25 April Thursday
ജില്ലാ സീനിയർ നീന്തൽ

സർവകലാശാല സ്വിമിങ് സെന്റർ ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ 
വിഭാ​ഗത്തിൽ ഇ സ്വാലിഹ 
സ്വർണം നേടുന്നു.

മമ്പറം
ജില്ലാ സീനിയർ നീന്തൽ മത്സരത്തിൽ 156 പോയിന്റ്‌  നേടി കണ്ണൂർ സർവകലാശാലാ സ്വിമ്മിങ് സെന്റർ ഓവറോൾ ചാമ്പ്യൻഷിപ് നേടി. മണിക്കടവ് സെന്റ്‌ തോമസ് ഹയർ സെക്കൻഡറി രണ്ടാംസ്ഥാനവും മട്ടന്നൂർ മിനി ക്ലബ്‌ മൂന്നാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ സാന്ദ്രജിത് അശോകും പെൺകുട്ടികളുടെ വിഭാഗത്തിൽ  ഇ സ്വാലിഹയും ജേതാക്കളായി.    മമ്പറം സ്വിമ്മിങ് പൂളിൽ നടന്ന മത്സരം  സിറ്റി പൊലീസ്‌ കമീഷണർ ആർ ഇളങ്കോ ഉദ്‌ഘാടനംചെയ്‌തു. യു പി ഷബിൻകുമാർ അധ്യക്ഷനായി. പി പി മുഹമ്മദലി, ഡോ. പി കെ ജഗന്നാഥൻ,   കെ പി മോഹനൻ, എം രമേഷ്‌ കുമാർ, സി മനോജ്‌ എന്നിവർ സംസാരിച്ചു.  മമ്പറം ദിവാകരൻ വിജയികൾക്ക്‌ മെഡലുകൽ നൽകി. 
വീണ്ടും സ്വാലിഹ
 കണ്ണൂർ സർവകലാശാല നീന്തൽ പരിശീലന കേന്ദ്രത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഇ സ്വാലിഹ 50, 100 മീറ്റർ ഫ്രീസ്റ്റൈലിൽ ഒന്നാം സ്ഥാനവും 100 മീറ്റർ, 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ രണ്ടാം സ്ഥാനവും 400 മീറ്റർ ബാക്ക് സ്ട്രോക്കിൽ ഒന്നാം സ്ഥാനവും നേടിയാണ് വീണ്ടും മികവുയർത്തിയത്. 
   പഴയങ്ങാടി വാദിഹുദ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസുകാരിയായ സ്വാലിഹ  ദിർഘദൂര നീന്തൽ അടക്കമുള്ള സാഹസിക പരിപാടികൾ നടത്തി  കൈയടി നേടിയിരുന്നു. അനിൽ ഫ്രാൻസിസിന്റെ കീഴിലാണ്‌ പരിശീലനം.  ഏണ്ടിയിൽ റഫീഖിന്റെയും കെ വി ജാസ്മിന്റെയും  മകളാണ്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top