26 April Friday

നടുറോഡിൽ കാട്ടാന പ്രസവിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

പ്രസവിച്ച കാട്ടാന കുഞ്ഞിനോടൊപ്പം നടുറോഡിൽ

ഇരിട്ടി

നടുറോഡിൽ  കാട്ടാന പ്രസവിച്ചു. കീഴ്പ്പള്ളി–പാലപ്പുഴ റൂട്ടിൽ നഴ്സറിക്ക് സമീപത്താണ് കാട്ടാന പ്രസവിച്ചത്. ബുധൻ രാത്രിയായിരുന്നു സംഭവം. 
പ്രസവിക്കുന്ന ആനയ്ക്ക് ചുറ്റുമായി കാട്ടാനകൾ വലയംതീർത്ത് തമ്പടിച്ചു. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ആറളം ഫാം കാർഷിക മേഖലയിൽ നിരവധി കാട്ടാനകളുണ്ട്.  റോഡിൽ കാട്ടാന പ്രസവിച്ചതോടെ കീഴ്പ്പള്ളി-–പാലപ്പുഴ റോഡ് അടച്ചു. 
വനംവകുപ്പ് ആർആർടി സംഘത്തിന്റെ  നിരീക്ഷണത്തിലാണ് തള്ളയാനയും കുഞ്ഞും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top