18 December Thursday

പഠനോപകരണങ്ങള്‍ വിതരണംചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

പെരുമണ്ണ് ദുരന്തത്തിലെ വിദ്യാർഥികളുടെ ഓർമയ്ക്കായി കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി നൽകുന്ന പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പടിയൂർ–-കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീൻ നിർവഹിക്കുന്നു

 ഇരിക്കൂർ

പെരുമണ്ണ് ദുരന്തത്തിലെ പിഞ്ചോമനകളുടെ ഓർമയ്ക്കായി കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി നൽകുന്ന പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പടിയൂർ-–-കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീൻ നിർവഹിച്ചു.
 പെരുമണ്ണ് നാരായണവിലാസം സ്‌കൂളിൽ കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ കെ ബീന മുഴുവൻ കുട്ടികൾക്കുമുള്ള  പഠനോപകരണങ്ങൾ സ്‌കൂൾ അധികൃതർക്ക് കൈമാറി. എം കെ  ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.  
ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം വി നാരായണൻ, കെ പി ശിവപ്രസാദ്, പ്രധാനാധ്യാപിക കെ വനിത, കെ കെ ജയന്തി, മദർ പിടിഎ പ്രസിഡന്റ്‌ കെ ലിമ്യ, കെഎസ്ടിഎ ഉപജില്ലാ സെക്രട്ടറി ടി വി ഒ സുനിൽകുമാർ, ആർ കെ ഹരീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top