25 April Thursday

ട്യൂഷൻ സെന്ററിലേക്ക്‌ 
ബസ് യാത്രാ ഇളവില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022
കണ്ണൂർ
സ്പെഷ്യൽ ക്ലാസുകൾ, ട്യൂഷൻ എന്നിവയ്‌ക്ക് പോകുന്ന വിദ്യാർഥികളുടെ ബസ് യാത്രാ ഇളവിൽ വ്യക്തത വരുത്തി ആർടിഒ ഉത്തരവിറക്കി. വീട്ടിൽനിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്ക് മാത്രമേ യാത്രാസൗജന്യം അനുവദിക്കൂ. പഠിക്കുന്ന സ്ഥാപനത്തിലെ സ്പെഷ്യൽ ക്ലാസുകൾ ഒഴിച്ച് മറ്റ് സ്ഥാപനങ്ങളിലേക്കുള്ള സ്പെഷ്യൽ ക്ലാസുകൾക്കും ട്യൂഷനും യാത്രാ സൗജന്യം അനുവദിക്കില്ല. പഠിക്കുന്ന സ്ഥാപനത്തിൽനിന്ന്‌ വീട്ടിലേക്കുള്ള റൂട്ടിൽ 40 കിലോമീറ്റർ മാത്രമാണ്‌ യാത്രാ സൗജന്യം. സർക്കാർ സ്‌കൂളുകൾ, കോളേജ്, ഐടിഐ, പോളിടെക്നിക്, സർക്കാർ ഉടമസ്ഥതയിലുള്ള കോ–-ഓപ്പറേറ്റീവ് കോളേജുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഐഡന്റിറ്റി കാർഡുകളിൽ  റൂട്ട് രേഖപ്പെടുത്തണം. 
സ്വാശ്രയ വിദ്യാഭ്യാസ/പാരലൽ സ്ഥാപനങ്ങൾക്ക് ആർടിഒ/ജോയിന്റ് ആർടിഒ അനുവദിച്ച കാർഡ് നിർബന്ധമാണ്. യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത ഫുൾടൈം കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമേ യാത്രാ സൗജന്യം അനുവദിക്കൂ. സർക്കാർ ഉത്തരവ് പ്രകാരവും ജില്ലാ സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി തീരുമാന പ്രകാരവും ആർടിഒ/ജോയിന്റ് ആർടിഒയുടെ ഒപ്പോടുകൂടിയ നിയമാനുസൃത കൺസെഷൻ കാർഡുകൾ 2022 ആഗസ്റ്റ് 30 മുതൽ നിർബന്ധമാണ്. 
സിറ്റി/ടൗൺ, ഓർഡിനറി ബസ് സർവീസ്, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ് എന്നീ ബസുകളിലെല്ലാം എല്ലാ ദിവസങ്ങളിലും, അവധി ദിവസങ്ങൾ ഉൾപ്പെടെ യാത്രാസൗജന്യം അനുവദിക്കും. യൂണിഫോം ധാരികളായ സ്‌കൗട്ടുകൾക്കും എൻസിസി കേഡറ്റുകൾക്കും ശനി, ഞായർ, മറ്റുളള അവധി ദിവസങ്ങളിൽ പരേഡുകളിൽ പങ്കെടുക്കാൻ പോകുമ്പോൾ യാത്രാസൗജന്യം അനുവദിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top