29 March Friday
ലഹരിക്കെതിരെ നവകേരള മുന്നേറ്റം

ക്യാമ്പയിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ വിദ്യാര്‍ഥികളോടൊപ്പം പ്രതിജ്ഞയെടുക്കുന്നു

കണ്ണൂർ
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം തീർക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച  ‘ലഹരിക്കെതിരെ നവകേരള മുന്നേറ്റം' ക്യാമ്പയിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനംചെയ്‌തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിടിഎ, എംപിടിഎ, വികസനസമിതി എന്നിവയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടി നടന്നു. പരിപാടി വെള്ളിയാഴ്ചയും തുടരും. എട്ട് മുതൽ 12 വരെ ക്ലബ്ബുകൾ, ഹോസ്റ്റലുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിൽ സംവാദവും പ്രതിജ്ഞയും സംഘടിപ്പിക്കും. വിദ്യാർഥികളിൽ അവബോധമുണ്ടാക്കാൻ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് അധ്യാപകർക്കും എക്‌സൈസ്–--പൊലീസ് ഉദ്യോഗസ്ഥർക്കും പരിശീലനം നൽകും. ഒമ്പതിന് കുടുംബശ്രീയുടെ നേതൃത്വത്തിൽ അയൽക്കൂട്ടങ്ങളിൽ ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും.
 പട്ടികജാതി-/പട്ടികവർഗ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിലും ലഹരി വിരുദ്ധ പ്രചാരണം ഉൾപ്പെടുത്തും. 
14ന് ബസ് സ്റ്റാൻഡുകൾ, ചന്തകൾ, ടൗണുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ വ്യാപാരികളുടെയും വ്യവസായികളുടെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ സദസ്‌ സംഘടിപ്പിക്കും. 16ന് വൈകിട്ട് നാല് മുതൽ ഏഴ് വരെ എല്ലാ വാർഡുകളിലും ജനജാഗ്രതാ സദസ്‌ നടക്കും. അതിഥിത്തൊഴിലാളികൾക്കിടയിലെ പ്രചാരണ പരിപാടികളും എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനവും ശക്തമാക്കും. 
23, 24 തീയതികളിൽ ഗ്രന്ഥശാലകളിലും 24ന് വൈകീട്ട് ആറിന് വീടുകളിലും പൊതുസ്ഥലങ്ങളിലും 25ന് വ്യാപാര സ്ഥാപനങ്ങളിലും ലഹരിക്കെതിരെ ദീപം തെളിക്കും. 28ന് എൻസിസി, എൻഎസ്എസ്, എസ്‌പിസി, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ സൈ ക്കിൾ റാലിയും 30, 31 തീയതികളിൽ വിളംബരജാഥകളും നടക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top