25 April Thursday

എസ്എഫ്ഐ ജില്ലാ പഠനക്യാമ്പ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

എസ്എഫ്ഐ ജില്ലാ പഠനക്യാമ്പ്‌ പാലയാട് കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ദേശാഭിമാനി ചീഫ് എഡിറ്റർ 
പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു

പിണറായി
എസ്എഫ്ഐ ജില്ലാ പഠനക്യാമ്പ്‌ പാലയാട് കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി എസ് സഞ്ജീവ് അധ്യക്ഷനായി. ടി അനിൽ സ്വാഗതം പറഞ്ഞു. സിപിഐ എം പിണറായി ഏരിയാസെക്രട്ടറി കെ ശശിധരൻ,  പി എം അഖിൽ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഞ്ജലി സന്തോഷ്‌, ശരത്ത് രവീന്ദ്രൻ, ടി പി അഖില, കെ സാരംഗ്, ഏരിയാ പ്രസിഡന്റ്‌ പി കെ ബിനിൽ എന്നിവർ സംസാരിച്ചു.
'മാർക്സിയൻ ദർശനം'  വിഷയത്തിൽ പുത്തലത്ത് ദിനേശനും 'വൈവിധ്യങ്ങളുടെ ക്യാമ്പസ്‌, മതനിരപേക്ഷത' വിഷയത്തിൽ ജെയ്ക്ക് സി തോമസും 'സംവാദാത്മകമായ ക്യാമ്പസ്‌' വിഷയത്തിൽ സുനിൽ കുന്നരുവും 'ലിംഗ സമത്വത്തിന്റെ  സാമൂഹിക പ്രസക്തി' വിഷയത്തിൽ എൻ സുകന്യയും ക്ലാസെടുത്തു. 
ഞായറാഴ്ച രാവിലെ പത്തിന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ (എസ്എഫ്ഐ പരിപാടി), പകൽ പന്ത്രണ്ടരക്ക്‌ എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ്‌ സി പത്മനാഭൻ (പുതിയ വിദ്യാഭ്യാസനയവും വിദ്യാഭ്യാസ മേഖലയും), മൂന്നിന് ശ്രീജിത്ത്‌ ശിവരാമൻ (സമകാലീന ഇന്ത്യൻ സമൂഹവും വർഗീയതയും) എന്നിവർ ക്ലാസെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top