25 April Thursday

പിഎഫ് ഓഫീസിലേക്ക് 
സിഐടിയു മാർച്ച് 10ന്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
കണ്ണൂർ 
പ്രോവിഡന്റ് ഫണ്ട് പെൻഷൻകാരോട്  കേന്ദ്ര സർക്കാരും ഇപിഎഫും കാണിക്കുന്ന അവഗണനക്കെതിരെ 10ന്‌ ഇപിഎഫ്  സബ് റീജണൽ ഓഫീസിലേക്ക് സിഐടിയു മാർച്ചും ധർണയും നടത്തും. 
മിനിമം പെൻഷൻ 9000 രൂപയും ഡിഎയും അനുവദിക്കുക, വർധിപ്പിച്ച പെൻഷൻ നിർത്തൽ ചെയ്‌ത്‌ ജനുവരി 25ന്‌ ഇറക്കിയ ഉത്തരവ് പിൻവലിക്കുക, ഫുൾ സർവീസ് പെൻഷൻ അനുവദിക്കുക, മുതിർന്ന പൗരന്മാർക്ക് നേരത്തെ ഉണ്ടായിരുന്ന ഇളവ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.  രാവിലെ 10ന്‌ ആർഎസ് പോസ്റ്റോഫീസ് പരിസരത്തുനിന്നാരംഭിക്കും. 
സിഐടിയു ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് സി കൃഷ്ണൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ മനോഹരൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top