24 April Wednesday

ത്രിപുര ഐക്യദാര്‍ഢ്യ സദസ് നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
കണ്ണൂർ
ത്രിപുരയിലെ ആർഎസ്എസ്- –- ബിജെപി അർധ ഫാസിസ്റ്റ് ഭീകരവാഴ്ചയ്ക്കെതിരെ സിപിഐ എം  ബുധനാഴ്‌ച  ഐക്യദാർഢ്യ സദസ്‌ നടത്തും. വൈകിട്ട്‌ നാലിന്‌ കണ്ണൂർ സ്റ്റേഡിയം കോർണറിലാണ്‌ ത്രിപുര ഐക്യദാർഢ്യ സദസ്. ത്രിപുരയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം സിപിഐ എം ഉൾപ്പെടെയുള്ള ഇതര രാഷ്ട്രീയ പാർടികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്‌. പ്രതിപക്ഷ എംഎൽഎമാർക്ക് അവരുടെ മണ്ഡലത്തിലെ ജനങ്ങളോട് ബന്ധപ്പെടാൻ  അനുവദിക്കാത്ത രീതിയിലുള്ള ഭീകരവാഴ്ചയ്ക്കാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. 
സിപിഐ എം ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക, പാർടി പ്രവർത്തകരെ  ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുക എന്നതിലൂടെ ഭീകരതയുടെയും ഭയത്തിന്റെയും അന്തരീക്ഷത്തിലാണ് ജനങ്ങൾ ജീവിക്കുന്നത്. തെരഞ്ഞെടുപ്പ്‌ കമീഷൻ പ്രതിനിധി സംഘം ത്രിപുര സന്ദർശിച്ചശേഷം നവംബർ 30ന് സിപിഐ എം  നേതാക്കൾക്കുനേരെ നടന്ന ആസൂത്രിത ആക്രമണത്തിലാണ് പ്രവർത്തകൻ ഷാഹിദ്മിയ ക്രൂരമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ ഒമ്പതിടങ്ങളിലാണ് സിപിഐ എം പ്രവർത്തകർ ഭീകരമായി ആക്രമിക്കപ്പെട്ടത്. ത്രിപുരയുടെ ചുമതലക്കാരനായ എഐസിസി സെക്രട്ടറിയെ  മർദനമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. പ്രതികളെ പിടികൂടുന്നതിന് പകരം പൊലീസ് ക്രിമിനലുകളെ സഹായിക്കുന്നു. 
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ടതോടെ ആക്രമണം മൂർധന്യാവസ്ഥയിലാണ്. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രവർത്തനം അനുവദിക്കുന്നില്ല.  സ്വതന്ത്രവും സുതാര്യവുമായി നടക്കേണ്ട തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ആർഎസ്എസ്- –- ബിജെപി സംഘം ശ്രമിക്കുന്നത്.
അർധഫാസിസ്റ്റ് ഭീകരവാഴ്ചയ്ക്കെതിരെ പൊരുതുന്ന ത്രിപുരയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും  ജനാധിപത്യവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കണമെന്നും  സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട്  നടക്കുന്ന ത്രിപുര ഐക്യദാർഢ്യ സദസ്‌ വിജയിപ്പിക്കണമന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അഭ്യർഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top