12 July Saturday

ചിത്രമതിൽ ക്യാമ്പ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

 കണ്ണൂർ 

ആസാദി കാ അമൃത്‌ മഹോത്സവത്തിന്റെ ഭാഗമായി കണ്ണൂർ സബ്‌ ജയിൽ ചുമരിൽ സ്വാതന്ത്ര്യസ്‌മൃതി ചിത്രങ്ങളൊരുക്കുന്നതിന്‌ ക്യാമ്പ്‌ തുടങ്ങി. 
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യയും  കലക്ടർ എസ്‌ ചന്ദ്രശേഖറും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി എൻ ജോസഫ് അധ്യക്ഷനായി. റിഗേഷ് കൊയിലി, ബിജു പാണപ്പുഴ  എന്നിവർ സംസാരിച്ചു. ചൊവ്വാഴ്‌ച മന്ത്രി എം വി ഗോവിന്ദൻ ചിത്രമതിൽ ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top