25 April Thursday

രോഗാതുരതയിലും കോടിയേരി ചിന്തിച്ചത്‌ പാർടിയെക്കുറിച്ച്‌: ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

സിപിഐ എം കണ്ണൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സർവകക്ഷി അനുസ്മരണ യോഗത്തിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ സംസാരിക്കുന്നു

കണ്ണൂർ

കോടിയേരി ബാലകൃഷ്‌ണന്റെ വേർപാട് കേരള രാഷ്ട്രീയത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ. കൂട്ടായ പ്രവർത്തനത്തിലൂടെ വേണം ഇതിനെ മറികടക്കാൻ. സിപിഐ എം കണ്ണൂർ ഏരിയാ കമ്മിറ്റി സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച അനുസ്മരണയോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ജനങ്ങൾക്കിടയിലിറങ്ങി സേവനം നടത്തിയ മാതൃകാ രാഷ്ട്രീയ നേതാവാണ് കോടിയേരി. ചെറിയ പ്രായത്തിലേ കമ്യൂണിസ്റ്റ് പാർടിയിൽ ആകൃഷ്ടനായി.  ബ്രാഞ്ച് സെക്രട്ടറിയായി തുടങ്ങി പൊളിറ്റ് ബ്യൂറോ അംഗംവരെയായി. പ്രവർത്തന രംഗത്തെ കർമശേഷിയും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണ്‌ ഈ വളർച്ചയുടെ അടിസ്ഥാനം. കടുത്ത പ്രതിസന്ധികളെപ്പോലും കരുത്തോടെ നേരിട്ടു. 
  സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന കാലഘട്ടം സംഘർഷം നിറഞ്ഞതായിരുന്നു. ഈ കാലയളവിൽ പ്രത്യേക സമീപനം സ്വീകരിച്ച് വിജയം കണ്ടെത്തിയ നേതാവായിരുന്നു അദ്ദേഹം. എന്നും നിറപുഞ്ചിരി നിറഞ്ഞ മുഖവും വിനയത്തോടെയുള്ള പെരുമാറ്റവും ജനങ്ങളെ രസിപ്പിച്ചുകൊണ്ടുള്ള പ്രസം​ഗങ്ങളും ശ്രദ്ധേയമായിരുന്നു. 
  രോ​​ഗാതുരമായ അവസ്ഥയിലും പാർടിയെക്കുറിച്ചുമാത്രമാണ് അദ്ദേഹം ചിന്തിച്ചത്. ആ അവസ്ഥയിലും എല്ലാ ചുമതലകളും നിർവഹിച്ചു–- ഇ പി ജയരാജൻ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top