27 April Saturday

എബിസി: കുടുംബശ്രീയെ അനുവദിക്കണം –മന്ത്രി എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

ജില്ലാ പഞ്ചായത്ത് പടിയൂർ–- കല്യാട് പഞ്ചായത്തിലെ ഊരത്തൂരിൽ ആരംഭിച്ച എബിസി കേന്ദ്രം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യുന്നു

കണ്ണൂർ

എ ബി സി പദ്ധതി നടപ്പാക്കുന്നത് തുടരാൻ കുടുംബശ്രീയെ അനുവദിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്ന് തദ്ദേശ  മന്ത്രി എം ബി രാജേഷ് പറഞ്ഞു. പടിയൂർ പഞ്ചായത്തിലെ ഊരത്തൂരിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച എനിമൽബർത്ത് കൺട്രോൾ കേന്ദ്രം ഉദ്ഘാടനംചെയ്യുകകയായിരുന്നു അദ്ദേഹം. വളർത്തുപട്ടികൾക്ക് രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാക്കും. പട്ടിയെയും ഉടമയെയും തിരിച്ചറിയുന്നതിനുള്ള സംവിധാനം തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപ്പാക്കും. തെരുവുനായ ശല്യം നിയന്ത്രിക്കാൻ ജനകീയവും കൂട്ടായതുമായ ഇടപെടലുകൾ വേണം. ഷെൽട്ടറിനെതിരെ പലയിടങ്ങളിലും പ്രതിഷേധമുയർന്നുണ്ട്. ഇത് അവസാനിപ്പിക്കണം. ഇതിന് ജനങ്ങളുടെ പിന്തുണ വേണം–-- മന്ത്രി എം ബി രാജേഷ് പറഞ്ഞു.
  കെ കെ ശൈലജ  എം എൽ എ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, വൈസ് പ്രസിഡന്റ്‌ ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, വി കെ സുരേഷ് ബാബു, കെ കെ രത്നകുമാരി, ടി സരള, ജില്ലാ പഞ്ചായത്തംഗം എൻ പി ശ്രീധരൻ, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ബി ഷംസുദീൻ,  മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി അജിത്ത് ബാബു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top