20 April Saturday
മട്ടന്നൂര്‍ ന​ഗരസഭാ തെരഞ്ഞെടുപ്പ്

111 സ്ഥാനാര്‍ഥികള്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022
മട്ടന്നൂർ 
ന​ഗരസഭാ തെരഞ്ഞെടുപ്പിൽ 35 വാർഡുകളിലായി 111 സ്ഥാനാർഥികൾ മത്സര രംഗത്ത്‌. എൽഡിഎഫ്, യുഡിഎഫ് മുന്നണികളും ബിജെപിയും മുഴുവൻ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. എസ്‌ഡിപിഐ നാല്‌ സീറ്റിലും രണ്ട്  സ്വതന്ത്രരും മത്സരത്തിനുണ്ട്‌. വെള്ളിയാഴ്ചയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.  മുസ്ലിംലീ​ഗിന്റെ  പ്രാദേശിക നേതാവ്‌  പി വി ഷാഹിദ്‌  മിനിനഗർ വാർഡിൽ റിബൽ സ്ഥാനാർഥിയായി രംഗത്തുണ്ട്‌.  അവസാന നിമിഷം  സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ഷാഹിദ്‌ സ്വതന്ത്രനായി മത്സരിക്കുന്നത്. ഷാഹിദിന്‌ മൊബൈൽ ഫോൺ ചിഹ്നമായി അനുവദിച്ചു.  ബേരം വാർഡിൽ മത്സരിക്കുന്ന നൗഫലാണ് മറ്റൊരു സ്വതന്ത്ര സ്ഥാനാർഥി. ഇയാൾക്ക് മോതിരം ചിഹ്നം  അനുവദിച്ചത്.  ബേരം വാർഡിൽ അഞ്ച് സ്ഥാനാർഥികളുണ്ട്.
മത്സരചിത്രം വ്യക്തമായതോടെ ശനിയാഴ്ചമുതൽ സ്ഥാനാർഥികളുടെ പ്രചാരണവും ശക്തമാകും. എൽഡിഎഫ് സ്ഥാനാർഥികൾ ഒന്നാംഘട്ട ​ഗൃഹസന്ദർശനം പൂർത്തിയാക്കി  പ്രചാരണരംഗത്ത്‌  മുന്നേറുകയാണ്. മുസ്ലിംലീഗിലെ  നേതാക്കൾ തമ്മിലുള്ള പ്രശ്‌നവും സിറ്റിങ് സീറ്റിൽ ലീഗിന്റെ  യുവനേതാവ്‌ റിബലായി രംഗത്തെത്തിയതും യുഡിഎഫിന്‌ തലവേദനയായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top