20 April Saturday

ജില്ലയിൽ വായ്‌പ നൽകിയത്‌ 
15,254 കോടി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022
കണ്ണൂർ
കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിലെ ബാങ്കുകൾ വായ്പയായി 15,254 കോടി രൂപ വിതരണംചെയ്തു. ലീഡ് ബാങ്ക്‌ സംഘടിപ്പിച്ച  ജില്ലാതല അവലോകന യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്. കാർഷിക മേഖലയിൽ 7,032 കോടിയും സൂക്ഷ്മ–-- ചെറുകിട -ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖലയ്ക്ക് വേണ്ടി 1,646 കോടിയും വിതരണംചെയ്തു.
ബാങ്കുകളുടെ ആകെ നിക്ഷേപം 56,278 കോടിയും വായ്പ 37,504 കോടി രൂപയുമായും വായ്പാ നിക്ഷേപ അനുപാതം 67 ശതമാനമായും ഉയർന്നു.  നിക്ഷേപത്തിൽ 3,747 കോടിയും വായ്പയിൽ 3,839 കോടി രൂപയുമാണ്‌ വർധന.  മുദ്രാ പദ്ധതിയിൽ ഈ വർഷം 37,643 ഗുണഭോക്താക്കൾക്കായി 375 കോടി രൂപ വിതരണംചെയ്തു. വിദ്യാഭ്യാസ വായ്പയായി 4,379 പേർക്ക് 108 കോടിയും ഭവന വായ്പ ഇനത്തിൽ 1290 കോടിയും വിതരണംചെയ്തിട്ടുണ്ട്‌.
യോഗം കെ സുധാകരൻ എംപി ഓൺലൈനായി ഉദ്ഘാടനംചെയ്‌തു. ആർ ആർ ഡെപ്യൂട്ടി കലക്ടർ എ രാധ അധ്യക്ഷയായി. കനറാ ബാങ്ക് റീജണൽ ഹെഡ് രാജേഷ്, ലീഡ് ബാങ്ക് മാനേജർ ടി എം രാജകുമാർ, ആർബിഐ പ്രതിനിധി പി അശോക്, നബാർഡ് ഡിഡിഎം ജിഷിമോൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top