25 April Thursday

പുതുചരിത്രം രചിച്ച് കെ ഫോൺ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

മിഴി തുറന്നു കെ ഫോൺ ...... കെ ഫോണിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ മൊബൈലിൽ പകർത്തുന്നു. കണ്ണൂർ മണ്ഡലതല ഉദ്‌ഘാടനം നടന്ന ടൗൺ ഹൈസ്കൂളിൽനിന്നുള്ള ദൃശ്യം

 കണ്ണൂർ

കെ ഫോൺ കണ്ണൂർ മണ്ഡലംതല ഉദ്ഘാടനം കണ്ണൂർ ഗവ. ടൗൺ ഹയർ സെക്കൻഡറി സ്‌കൂളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ നിർവഹിച്ചു. പി കെ പ്രമീള  അധ്യക്ഷയായി. ഐകെഎം ജില്ലാ കോ ഓഡിനേറ്റർ കെ കെ റോഷി റിപ്പോർട്ട് അവതരിപ്പിച്ചു.  എഡിഎം കെ കെ ദിവാകരൻ, കൗൺസിലർമാരായ പി കെ അൻവർ, ചിത്തിര ശശിധരൻ എന്നിവർ സംസാരിച്ചു. 
അഴീക്കോട് മണ്ഡലംതല ഉദ്ഘാടനം മീൻകുന്നിലെ അഴീക്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കെ വി സുമേഷ് എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ടി സരള,  പഞ്ചായത്ത് പ്രസിഡന്റുമാരായ കെ അജീഷ്, കെ രമേശൻ എന്നിവർ സംസാരിച്ചു. 
മട്ടന്നൂർ മണ്ഡലംതല ഉദ്ഘാടനം  മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യുപി സ്‌കൂളിൽ കെ കെ ശൈലജ എംഎൽഎ നിർവഹിച്ചു. നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്  അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി സി ഗംഗാധരൻ, പി കെ ഷൈമ, വി ഹൈമാവതി എന്നിവർ സംസാരിച്ചു.  
ധർമടം മണ്ഡലം തല ഉദ്ഘാടനം പിണറായി പഞ്ചായത്ത് ഹാളിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ രാജീവൻ അധ്യക്ഷനായി. കലക്ടർ എസ് ചന്ദ്രശേഖർ, പഞ്ചായത്ത് പ്രസിഡന്റുമാരായ എ ബി ഷീബ, കെ ഗീത, എൻ കെ രവി, ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രൻ കല്ലാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാർ അഹമ്മദ് എന്നിവർ സംസാരിച്ചു. 
തലശേരി മണ്ഡലംതല ഉദ്ഘാടനം കതിരൂർ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ നിർവഹിച്ചു.  ടി പി സനിൽ അധ്യക്ഷനായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ ശൈലജ, നഗരസഭാ ചെയർമാൻ ജമുനാറാണി, പഞ്ചായത്ത് പ്രസിഡന്റുമാരായ സി കെ രമ്യ , സെയ്ത്തു, രമ, മുഹമ്മദ് അഫ്സൽ എന്നിവർ സംസാരിച്ചു.  
കൂത്തുപറമ്പ് മണ്ഡലംതല ഉദ്ഘാടനം ആമ്പിലാട്ടെ കൂത്തുപറമ്പ് ഗവ. ഐടിഐയിൽ കെ പി മോഹനൻ എംഎൽഎ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൻ വി സുജാത, മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി വത്സൻ, നഗരസഭാ വൈസ് ചെയർമാൻ വി രാമകൃഷ്ണൻ,  എം വി ശ്രീജ, കെ വിനീത, വി പ്രഭാകരൻ എന്നിവർ സംസാരിച്ചു.
കല്യാശേരി മണ്ഡലംതല ഉദ്ഘാടനം മാടായി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ എം വിജിൻ എംഎൽഎ നിർവഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ഷാജിർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ സഹീദ് കായിക്കാരൻ,  പി ഗോവിന്ദൻ, ജില്ലാ പഞ്ചായത്തംഗം സി പി ഷിജു,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡി വിമല,  പുഷ്പ  എന്നിവർ സംസാരിച്ചു. 
തളിപ്പറമ്പ്‌ മണ്ഡലംതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി എം കൃഷ്ണൻ നിർവഹിച്ചു. പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ  വി എം സീന അധ്യക്ഷയായി.  ബ്ലോക്ക് പഞ്ചായത്തംഗം പി ഷനോജ്,  പി പി ബീപാത്തു,  ഐ വി നാരായണൻ, എന്നിവർ സംസാരിച്ചു. 
ഇരിക്കൂർ മണ്ഡലംതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  റോബർട്ട് ജോർജ് നിർവഹിച്ചു.  ബി ഷംസുദ്ദീൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ പി രേഷ്മ, പി കെ മുനീർ എന്നിവരും എം പി പ്രസന്ന,   ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ അബു  എന്നിവർ പങ്കെടുത്തു.
പേരാവൂർ മണ്ഡലംതല ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  ബിനോയ് കുര്യൻ നിർവഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ സുധാകരൻ അധ്യക്ഷനായി. ഇരിട്ടി നഗരസഭാ ചെയർമാൻ കെ ശ്രീലത, പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി വേണുഗോപാലൻ, ആന്റണി സെബാസ്റ്റ്യൻ, ടി ബിന്ദു, കെ പി രാജേഷ്, പി രജനി, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പ്രീത ദിനേശൻ, ജില്ലാ പഞ്ചായത്ത് അംഗം വി ഗീത  എന്നിവർ സംസാരിച്ചു. 
പയ്യന്നൂർ മണ്ഡലംതല ഉദ്ഘാടനം ചെറുപുഴ പഞ്ചായത്ത് ഹാളിൽ ടി ഐ മധുസൂദനൻ എംഎൽഎ നിർവഹിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി വത്സല, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ എഫ് അലക്സാണ്ടർ, വി എം ഉണ്ണികൃഷ്ണൻ, എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top