19 April Friday

മഴ യാത്ര പോകാം ആനവണ്ടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023
കണ്ണൂർ 
ഉള്ളം കുളിർപ്പിക്കും മഴയ്‌ക്കൊപ്പം താമരശേരി ചുരം കയറാം. നേരെ വയനാട്ടിലേക്ക്‌...  മഴയുടെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്രക്കായി കെഎസ്‌ആർടിസിയാണ്‌ സഞ്ചാരികളെ വിളിക്കുന്നത്‌. ഹണി മ്യൂസിയം, ലക്കിടി വ്യൂ പോയിന്റ്‌, എന്നൂര്‌, സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി ഇക്കോ പാർക്ക്‌, മുത്തങ്ങ ജംഗിൾ സഫാരി എന്നിവിടങ്ങളിലെല്ലാം കെഎസ്‌ആർടിസി ബസിൽ യാത്രചെയ്യാം. വയനാട്‌ സാഹസിക യാത്രയ്‌ക്ക്‌ 2350 രൂപയും എക്‌സ്‌പ്രസ്‌ യാത്രയ്‌ക്ക്‌ 1310 രൂപയുമാണ്‌ ഒരാൾക്ക്‌ നിരക്ക്‌. 
കെഎസ്‌ആർടിസിയുടെ ആന വണ്ടി യാത്ര പതിനഞ്ച്‌ മാസം പിന്നിടുമ്പോൾ രണ്ട്‌ കോടിയിലധികം രൂപ വരുമാനം നേടി  കണ്ണൂർ ഡിപ്പോ സംസ്ഥാനത്ത്‌ ഒന്നാമതാണ്‌. മറ്റ്‌ യാത്രാ പാക്കേജുകളും നിരക്കുകളും. വൈതൽമല, ഏഴരക്കുണ്ട്‌ വെള്ളച്ചാട്ടം, പാലക്കയംതട്ട്‌: 830 രൂപ. 18നാണ്‌ യാത്ര. റാണിപുരം ഹിൽ സ്‌റ്റേഷൻ, ബേക്കൽ കോട്ട, ബേക്കൽ ബീച്ചിലേക്ക്‌ 18നും 25നും യാത്രയുണ്ട്‌. 1,050 രൂപയാണ്‌ നിരക്ക്‌. മൂന്നാറിലേക്ക്‌ ഒമ്പതിനും 23നുമാണ്‌ യാത്ര. 2,960 രൂപയാണ്‌ നിരക്ക്‌. 16നും 30നും വാഗമൺ, മൂന്നാർ എന്നിവിടങ്ങളിലേക്കും ട്രിപ്പുണ്ട്‌. 4,100 രൂപ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top