23 April Tuesday

നാടിനെ ഹരിതാഭമാക്കാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

പരിസ്ഥിതി ദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടൻ മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വൃക്ഷത്തെെ നടുന്നു

 കണ്ണൂർ

വഴിയോരങ്ങളിലും സ്ഥാപനങ്ങളിലും ഫലവൃക്ഷത്തെെ നട്ടും ബോധവൽക്കരണം  സംഘടിപ്പിച്ചും ജില്ലയിൽ പരിസ്ഥിതി ദിനാചരണം. തദ്ദേശസ്ഥാപനങ്ങളുടെയും രാഷ്‌ട്രീയ പാർടികളുടെയും വിവിധ  സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. വായനശാലകളും സാംസ്‌കാരിക സ്ഥാപനങ്ങളും ബോധവൽക്കരണ പ്രവർത്തനവും നടത്തി. 
സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈ നട്ടു. ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ സെക്രട്ടറി എം വി ജയരാജൻ വൃക്ഷത്തൈ നട്ടു. ഏരിയാ, ലോക്കൽ കമ്മിറ്റി ഓഫീസുകളിലും തൈ നട്ടു. കർഷകസംഘം, ഡിവൈഎഫ്‌ഐ, ബാലസംഘം എന്നിവയുടെ  നേതൃത്വത്തിലും ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും ഫലവൃക്ഷത്തൈകൾ നട്ടു.
 
ദേവാങ്കണം ചാരുഹരിതമാകും
കണ്ണാടിപ്പറമ്പ് 
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരും മലബാർ ദേവസ്വം ബോർഡും സംയുക്തമായി ക്ഷേത്ര പരിസരങ്ങൾ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ദേവാങ്കണം ചാരുഹരിതം  പദ്ധതിയുടെ ജില്ലാതല പരിപാടി കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ വടക്കേക്കാവ് ജൈവവൈവിധ്യ ഉദ്യാനത്തിൽ മലബാർ ദേവസ്വം ബോർഡ് കമീഷണർ പി നന്ദകുമാർ ഉദ്ഘാടനംചെയ്തു.  എക്സിക്യൂട്ടീവ് ഓഫീസർ എം മനോഹരൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ രാധാകൃഷ്ണൻ, എ വി നാരായണൻ, ബി എം വിജയൻ, ഇ എൻ ഗോവിന്ദൻ നമ്പൂതിരി, ക്ഷേത്ര ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.
 
ശുചിത്വ സന്ദേശവുമായി  ‘കാക്ക’യെത്തി
പയ്യന്നൂർ
 നഗരസഭ ശുചിത്വമിഷന്റെ  നേതൃത്വത്തിൽ ദേശീയപാതയോരത്ത്  പെരുമ്പയിൽ  ശുചിത്വത്തിന്റെ സന്ദേശം  ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടി ശുചിത്വമിഷന്റെ ലോഗോ ‘ചൂല് കൊത്തിയെടുത്ത് നിൽക്കുന്ന കാക്ക'യുടെ ശിൽപ്പം സ്ഥാപിച്ചു. നഗരസഭാ ചെയർമാൻ കെ വി ലളിത ശിൽപ്പം അനാവരണം ചെയ്‌തു. വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ അധ്യക്ഷനായി.   നഗരസഭ ക്ലീൻ സിറ്റി അംബാസിഡർ മനോജ് കാന,  സെക്രട്ടറി എം കെ ഗിരീഷ് കുമാർ, എച്ച്ഐ സി സുരേഷ് ‌കുമാർ എന്നിവർ സംസാരിച്ചു.
ശിൽപ്പി ഉണ്ണി കാനായിയാണ് കാക്കയുടെ എട്ടടി നീളത്തിലും അഞ്ചടി ഉയരത്തിലുമുള്ള ശിൽപ്പം ഒരുക്കിയത്. കളിമണ്ണിൽ നിർമിച്ചശേഷം രണ്ട് മസം സമയമെടുത്താണ് ഫൈബർ ഗ്ലാസിൽ  പൂർത്തിയാക്കിയത്.  സുരേഷ് അമ്മാനപ്പാറ, ബാലൻ പാച്ചേനി, വിനേഷ് കൊയക്കീൽ,  ബിജു കൊയക്കീൽ, മിഥുൻ കാനായി, ടി കെ അഭിജിത്ത് എന്നിവരാണ് സഹായികൾ.  എലഗന്റ്‌ കിച്ചൻ എന്ന സ്ഥാപനത്തിനാണ്‌ നിർമാണച്ചുമതല.
 
നെറ്റ് സീറോ എമിഷൻ 
പദ്ധതി തുടങ്ങി
മാവിലായി
പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി സഹകരണവകുപ്പ് നടപ്പാക്കുന്ന 'നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണമേഖലയിൽ'  പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം  മാവിലായിയിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനംചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി.    ജോയിന്റ് രജിസ്ട്രാർ വി രാമകൃഷ്ണൻ, ഡെപ്യൂട്ടി രജിസ്ട്രാർ പ്രദോഷ്‌കുമാർ, അസി. രജിസ്ട്രാർ എം സൈബുനീസ, മാവിലായി  ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ കരുണാകരൻ, സെക്രട്ടറി കിൻസ് വർഗീസ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top