18 April Thursday

വികസന വിരോധികളെ 
ഒറ്റപ്പെടുത്തണം: ഇ പി

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

കെ വി ദാമോദരൻ അനുസ്മരണം ചൊക്ലി നിടുമ്പ്രത്ത് എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

ചൊക്ലി

കേരളത്തിന്റെ പുരോഗതിയെ തടയുന്ന നിലപാടാണ്‌ യുഡിഎഫും ബിജെപിയും സ്വീകരിക്കുന്നതെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. വികസന പദ്ധതികൾ നടപ്പാക്കിയാൽ എൽഡിഎഫ്‌ ശക്തിപ്പെടുമെന്ന ഭയമാണവർക്കുള്ളത്‌. സംസ്ഥാനത്തിന്റെ താൽപ്പര്യത്തിന്‌ എതിര്‌ നിൽക്കുന്ന വികസന വിരോധികളെ ജനങ്ങൾ തിരിച്ചറിയണം. വിഴിഞ്ഞത്ത്‌ കലാപം അഴിച്ചുവിടുന്നതിനെ അടക്കം അവർ ന്യായീകരിക്കുകയാണ്‌. ജനവിരുദ്ധ പാർടിയായി കോൺഗ്രസും ബിജെപിയും മാറി. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞാണ്‌ തിരുവനന്തപുരം കോർപ്പറേഷനിലും യോജിച്ച്‌ സമരംചെയ്യുന്നത്‌. സിപിഐ എം നേതാവായിരുന്ന കെ വി ദാമോദരന്റെ ഒന്നാംചരമ വാർഷികത്തോടനുബന്ധിച്ചുള്ള അനുസ്‌മരണ സമ്മേളനം നിടുമ്പ്രം മടപ്പുരയിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
പുരോഗമന ചിന്തയെയും ആധുനിക വിജ്ഞാനത്തെയും നിഷേധിക്കുന്നവരാണ്‌ രാജ്യത്തെ പ്രധാന സർവകലാശാലകളുടെ വൈസ്‌ ചാൻസലർമാരെന്ന്‌ ഇ പി ജയരാജൻ പറഞ്ഞു.   തങ്ങളുടെ താൽപ്പര്യത്തിനായി ജുഡീഷ്യറിയെയടക്കം കേന്ദ്രസർക്കാർ ഭയപ്പെടുത്തുകയാണ്‌–-  ഇ പി ജയരാജൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top