കണ്ണൂർ
ധർമടം, തളിപ്പറമ്പ് നിയമസഭാ മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയും പങ്കെടുത്ത് നടത്തുന്ന കുടുംബയോഗങ്ങൾ ആറിന് തുടങ്ങും. എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുടുംബയോഗങ്ങൾ. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും ജനഹിതം മനസ്സിലാക്കാനും നിയമസഭാ മണ്ഡലങ്ങളിൽ ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും പങ്കെടുക്കുന്ന കുടുംബയോഗങ്ങൾ ബൂത്ത് അടിസ്ഥാനത്തിൽ നടത്തുന്നതിന്റെ ഭാഗമാണ് ഈ പരിപാടി. വെള്ളിയാഴ്‌ച വൈകിട്ട് ആറിന് പെരളശേരിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യകുടുംബയോഗം. ഏഴിന് രാവിലെ പത്തിന് വേങ്ങാട് തെരു, 11 അഞ്ചരക്കണ്ടി തട്ടാരി, 12 കുഴിമ്പാലോട് മെട്ട, 3.30 ചാല ബസാർ, 4.30 ചെമ്പിലോട് മെട്ട, 5.30 പാനേരിച്ചാൽ, 6.30 കണയന്നൂർ. എട്ടിന് രാവിലെ പത്തിന് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ, 11 മുഴപ്പാല, 12 വാളാങ്കിച്ചാൽ, 3.30 ആഡൂർ കോങ്ങാട്ട് പീടിക, 4.30 കടമ്പൂർ നോർത്ത് യുപി സ്കൂൾ, 5.30 കൂടക്കടവ്, 6.30 മുഴപ്പിലങ്ങാട് ഹയർസെക്കൻഡറി സ്കൂൾ. ഒമ്പതിന് രാവിലെ പത്തിന് മൂന്നാംപാലം, 11 മൂന്നുപെരിയ താജ് ഓഡിറ്റോറിയം, 12 കിലാലൂർ, 3.30 ചേരിക്കമ്പനി, 4.30 കുഴിയിൽ പീടിക, 5.30 കീഴത്തൂർ വായനശാല, 6.30 പാനുണ്ട യുപി സ്കൂൾ ഗ്രൗണ്ട്. 10ന് രാവിലെ പത്തിന് പന്തക്കപ്പാറ സ്റ്റേഡിയം, 11 പിണറായി കൺവൻഷൻ സെന്റർ, 12 പാറപ്രം ടൗൺ, 3.30 മേലൂർ ഹോമിയോ ഡിസ്പെൻസറി പരിസരം, 4.30 അണ്ടലൂർ വായനശാല, 5.30 പള്ളിപ്രം മോസ് കോർണർ, 6.30 സാമിക്കുന്ന് എന്നിങ്ങനെ 28 കേന്ദ്രങ്ങളിലെ കുടുംബയോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക.
എം വി ഗോവിന്ദൻ എംഎൽഎയുടെ പരിപാടി പത്തിന് വൈകിട്ട് നാലിന് തളിപ്പറമ്പ് നോർത്തിലെ കുടുംബയോഗത്തോടെ ആരംഭിക്കും. 11ന് പകൽ മൂന്നിന് ചൂളിയാട്, 4 മലപ്പട്ടം, 5 പരിയാരം, 6 തളിപ്പറമ്പ് സൗത്ത്. 15ന് രാവിലെ പത്തിന് തിരുവട്ടൂർ, 11 കുറ്റ്യേരി, 12 പന്നിയൂർ, 3 പൂമംഗലം, 4 കുറുമാത്തൂർ, 5 മുയ്യം, 6 മുല്ലക്കൊടി. 16ന് രാവിലെ പത്തിന് തടിക്കടവ്, 11 ചപ്പാരപ്പടവ്, 12 കൂവേരി, 3 കയരളം, 4 മയ്യിൽ, 5 ചേലേരി, 6 കൊളച്ചേരി. 17ന് രാവിലെ പത്തിന് കണ്ടക്കൈ, 11 വേശാല, 12 മാണിയൂർ, 3 കുറ്റ്യാട്ടൂർ, 4 കുറ്റ്യാട്ടൂർ നോർത്ത്. 18ന് പകൽ രണ്ടിന് കരുവഞ്ചാൽ, 3 നടുവിൽ, 4 പയ്യാവൂർ, 5 വളക്കൈ. 22ന് 3 മണി ആന്തൂർ, 4 കോടല്ലൂർ, 5 ബക്കളം, 6 മോറാഴ എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും എം വി ഗോവിന്ദൻ പങ്കെടുക്കും. എൽഡിഎഫിന്റെ ജില്ലാ–- -മണ്ഡലം നേതാക്കളും കുടുംബയോഗങ്ങളിൽ പങ്കെടുക്കും. പ്രാദേശിക കലാകാരന്മാർ കലാപരിപാടികളും അവതരിപ്പിക്കും. കുടുംബയോഗങ്ങൾ വിജയിപ്പിക്കാൻ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..