തലശേരി
റവന്യൂ ജില്ലാ സ്കൂൾ കായികമേള വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിൽ തലശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. രണ്ടായിരത്തിയെഴുന്നൂറിലധികം മത്സരാർഥികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാഴാഴ്‌ച രാവിലെ 6.15 ന് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ക്രോസ് കോൺട്രി മത്സരത്തോടെ തുടങ്ങും. തുടർന്ന് 8.40ന് കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ എ പി അംബിക പതാക ഉയർത്തും. വെള്ളിയാഴ്‌ച രാവിലെ 9.30ന് തലശേരി മുനിസിപ്പൽ ചെയർമാൻ കെ എം ജമുനാറാണി ഉദ്ഘാടനംചെയ്യും. സബ്ജൂനിയർ, ജൂനിയർ, സീനിയർ (അണ്ടർ14, 17, 19) വിഭാഗങ്ങളിലായി 98 മത്സരയിനങ്ങൾ മൂന്ന് ദിവസങ്ങളിലായി നടക്കും.
എട്ടിന് വൈകിട്ട് നാലിന് സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിപി അനിത സമ്മാനദാനം നിർവഹിക്കും. പി കെ മനോജ്, പി പി മുഹമ്മദലി, കെ പി സായന്ത്, വി വി വിനോദ്‌കുമാർ, ഡി ജിനൽകുമാർ, ടി പി ആനന്ദ് കൃഷ്‌ണ, പി വി ഉദയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..