24 April Wednesday

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും ‘ഹൃദയപൂർവ്വം പൊതിച്ചോർ’

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പൊതിച്ചോർ വിതരണം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

പരിയാരം> ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ’ ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പൊതിച്ചോർ വിതരണം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ തുടങ്ങി.  വിതരണോദ്‌ഘാടനം എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനംചെയ്‌തു.
 
മുഹമ്മദ് അഫ്‌സ‌ൽ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം എം വിജിൻ എംഎൽഎ, മുൻ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്, സിപിഐ എം ഏരിയാ സെക്രട്ടറി കെ പത്മനാഭൻ, പി പി ദാമോദരൻ, എം വി ഷിമ, പി പി അനീഷ, പി പി സിധിൻ, വി കെ നിഷാദ്‌, സി പി ഷിജു, എ സുധാജ് എന്നിവർ  സംസാരിച്ചു.
 
ജില്ലാ സെക്രട്ടറി സരിൻ ശശി സ്വാഗതം പറഞ്ഞു. പൊതിച്ചോർ വിതരണത്തിനായി എസ്എഫ്ഐ മാടായി ഏരിയാ കമ്മിറ്റി നൽകിയ മേശ എം വിജിൻ എംഎൽഎ ഏറ്റുവാങ്ങി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top