25 April Thursday

മാധ്യമ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

പിലാത്തറയിൽ മാധ്യമ സെമിനാർ എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു.

പിലാത്തറ

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിലാത്തറയിൽ സംഘടിപ്പിച്ച മാധ്യമ സെമിനാർ എം സ്വരാജ്‌ ഉദ്ഘാടനം ചെയ്തു.  അനീതികളെ ചോദ്യം ചെയ്യുന്ന മാധ്യമങ്ങളെയും ഭരണവർഗം കാലങ്ങളായി  അടിച്ചമർത്തിയിട്ടുണ്ടെന്ന് സ്വരാജ് പറഞ്ഞു. കേരളത്തിലെ മുഖ്യധാരാപത്രങ്ങൾ ഇടതുപക്ഷ വിരുദ്ധമായ മനോഭാവമാണ്.  ഇവരുടെ രാഷ്ട്രീയം ഇടതുപക്ഷ വിരുദ്ധതയാണ്. അടിസ്ഥാന വർഗത്തിനുവേണ്ടി ശബ്ദമുയർത്തില്ല. ഇടതുപക്ഷം ശക്തിപ്പെടരുതെന്ന് കോർപ്പറേറ്റുകളുടെ ലക്ഷ്യമാണെന്നും സ്വരാജ്‌ പറഞ്ഞു.   
 സി കെ പി പത്മനാഭൻ അധ്യക്ഷനായി. മാധ്യമ പ്രവർത്തകൻ പി വി കുട്ടൻ പ്രഭാഷണം നടത്തി.  എം വി രാജീവൻ സ്വാഗതം പറഞ്ഞു. പുറച്ചേരി ഗ്രാമീണ കലാവേദി പ്രവർത്തകർ  അവതരിപ്പിച്ച നാടൻ പാട്ടും അരങ്ങേറി.
നൂറിടങ്ങളിൽ 
സാംസ്‌കാരിക സദസ്‌
പഴയങ്ങാടി 
സിപിഐ എം ജില്ലാസമ്മേളനത്തിന്റെ  ഭാഗമായി  നൂറുകേന്ദ്രങ്ങളിൽ സാംസ്കാരിക സദസ്‌ സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ സെക്രട്ടറിയറ്റംഗം,  ടി കെ ഗോവിന്ദൻ, ജില്ലാ കമ്മിറ്റി അംഗം പി പി ദാമോദരൻ, മാടായി ഏരിയാ സെക്രട്ടറി കെ പത്മനാഭൻ, കരിവെള്ളൂർ മുരളി, എൻ സുകന്യ, നാരായണൻ കാവുമ്പായി, എം കെ മനോഹരൻ, ഡോ. ജിനേഷ് കുമാർ എരമം,  സി എം വിനയചന്ദ്രൻ, ടി പി വേണുഗോപാലൻ, സി കെ പി പത്മനാഭൻ, സി എം വേണുഗോപാലൻ,  ബി അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.
കേരള വികസനം 
ഇടതുപക്ഷ ബദൽ’ സെമിനാർ ഇന്ന്‌
പരിയാരം 
സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി "കേരള വികസനം ഇടതുപക്ഷ ബദൽ’ സെമിനാർ  കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പരിസരത്ത് ശനിയാഴ്ച.  വൈകിട്ട്  നാലിന്  മന്ത്രി  എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സഹകരണ സെമിനാർ ഞായർ പകൽ മൂന്നിന് മാടായി ബാങ്ക് ഹാളിൽ കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top