കൂത്തുപറമ്പ്
മുന്നൂറ്റമ്പത് ചതുരശ്രയടി ക്യാൻവാസിൽ കുട്ടികൾ തങ്ങളുടെ പേരും ഒപ്പും ചേർത്തപ്പോൾ വിരിഞ്ഞത് ബാപ്പുജിയുടെ മനോഹരമായ ചിത്രം. നരവൂർ സൗത്ത് എൽപി സ്കൂളിലാണ് അപൂർവമായ ഗാന്ധി ചിത്രം പിറവികൊണ്ടത്. സ്‌കൂൾ മുറ്റത്ത് ഒരുക്കിയ കൂറ്റൻ ക്യാൻവാസിലാണ് സ്‌കൂളിലെ ഓരോ കുട്ടിയും തങ്ങളുടെ പേരും ഒപ്പും പതിച്ചത്. പ്രധാനാധ്യാപകൻ പി വി ദിജേഷ്, അധ്യാപകരായ കെ ദിപിൻ, സി റജിൻ തുടങ്ങിയവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..