19 April Friday

മാഹി പള്ളി തിരുനാള്‍ 
നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
മയ്യഴി
വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി സമർപ്പിക്കുന്നതോടെ മാഹി സെന്റ് തെരേസ തീർഥാടന ദേവാലയത്തിലെ തിരുനാൾ മഹോത്സവത്തിന് 
 ബുധനാഴ്‌ച തുടക്കമാകും.  പകൽ 11.30ന് ഫാ. വിൻസന്റ് പുളിക്കൽ കൊടി ഉയർത്തും.   22വരെയാണ് തിരുനാൾ.
 തിരുനാൾ ദിനങ്ങളിൽ വിവിധ റീത്തുകളിലും വ്യത്യസ്ത ഭാഷകളിലും സാഘോഷ ദിവ്യബലികളും പ്രദക്ഷിണവും ഉണ്ടാകും. തിരുനാൾ ജാ​ഗരമായ 14ന് വെെകിട്ട് ആലപ്പുഴ രൂപത മെത്രാൻ ഡോ. ജെയിംസ് ആനാപറമ്പിലിന്റെ കാർമികത്വത്തിൽ സാഘോഷ ദിവ്യബലി, തുടർന്ന് ന​ഗര പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ 15ന് പുലർച്ചെ രണ്ടു മുതൽ ശയനപ്രദക്ഷിണം. വെെകിട്ട് അഞ്ചിന് മേരിമാതാ കമ്യൂണിറ്റി ഹാളിൽ സ്‌നേ​ഹസം​ഗമം. 14, 15 തീയതികളിൽ ചില  ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. അഞ്ചുമുതൽ 15വരെ ദിവ്യബലികൾക്കുശേഷം നൊവേന, പ്രദക്ഷിണം  എന്നിവയുണ്ടാകും. സമാപനദിവസം രാവിലെ  പത്തിന് തിരുവനന്തപുരം അതിരൂപത മെത്രാൻ ഡോ. തോമസ് നെറ്റോ പിതാവിന് സ്വീകരണവും തുടർന്ന് സാഘോഷ ദിവ്യബലിയും. വാഹനങ്ങൾ പാർക്ക് ചെയ്യാനും തീർഥാടകർക്ക് വിശ്രമിക്കുന്നതിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top