24 April Wednesday
നാപ്‌കിനുകൾ പ്രകൃതി സൗഹൃദമാകും


അതെല്ലാം മറന്നേക്കൂ


സുപ്രിയസുധാകർUpdated: Wednesday Aug 4, 2021
കണ്ണൂർ
പ്രകൃതിക്ക് ഏറെ ദോഷകരമാകുന്ന സിന്തറ്റിക്ക് സാനിറ്ററി നാപ്കിനുകളെ പടിക്ക് പുറത്താക്കാനൊരുങ്ങുകയാണ് പടിയൂർ പഞ്ചായത്ത്. ഇവയുടെ ദോഷഫലങ്ങളെയും ആരോഗ്യ പ്രശ്നങ്ങളെയും കുറിച്ച് ബോധവാന്മാരാക്കി പരിസ്ഥിതി സൗഹൃദ മാർഗങ്ങളിലേക്ക് തിരിക്കുകയാണ് ലക്ഷ്യം. സിന്തറ്റിക്‌ നാപ്കിനുകളിൽ രാസപദാർഥങ്ങൾ വന്ധ്യതയ്ക്കും ക്യാൻസറിനും കാരണമാകുന്നു. ഇതിന് ബദലായി  പുനരുപയോഗിക്കുന്ന തുണിപാഡുകൾ, മെൻസ്ട്രുവൽ കപ്പ്, പ്രകൃതി സൗഹൃദ പാഡുകൾ എന്നിവയുടെ ഉപയോഗം വർധിപ്പിക്കും. സാമ്പത്തികമായും ഏറെ ലാഭകരമാണ് പുനരുപയോഗ പാഡുകൾ.  കുടുംബശ്രീ, ഹരിത കർമ്മസേന, സന്നദ്ധ സംഘടനാ പ്രവർത്തകർ, മഹിളാ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന വളണ്ടിയർമാർ വീടുകളിലെത്തി ബോധവൽക്കരണം നടത്തും. നിലവിലെ ഉപയോഗവും സംസ്കരണവും എങ്ങനെ എന്നറിയാൻ പഞ്ചായത്ത്തല സർവേ നടത്തും. പൊതു ബോധവൽക്കരണ ക്ലാസുമുണ്ടാകും.  പുനരുപയോഗിക്കാവുന്ന പാഡുകൾ, മെൻസ്ട്രുവൽ കപ് എന്നിവ ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ രൂപീകരിച്ച് ഇതിന്റെ പ്രയോജനം എല്ലാവരിലേക്കും എത്തിക്കും. ഹരിത കർമ്മസേനാംഗങ്ങൾ പുനരുപയോഗിക്കാവുന്ന പാഡുകൾ, മെൻസ്ട്രുവൽ കപ് എന്നിവ വീടുകളിൽ എത്തിക്കും. പടിയൂർ -കല്യാട് വനിതാ ഇൻഡസ്ട്രിയൽ കോ-ഓപറേറ്റീവ് സൊസൈറ്റി നേതൃത്വത്തിൽ ക്ലോത്ത് പാഡ് വ്യാവസായികമായി നിർമിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top