18 April Thursday

21 വാർഡു‍കൂടി കണ്ടെയ്‌ന്‍മെന്റ് സോണില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
കണ്ണൂർ
പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയിലെ 21 തദ്ദേശഭരണ വാർഡുകൾകൂടി കണ്ടെയ്‌ൻമെന്റ് സോണുകളായി കലക്ടർ പ്രഖ്യാപിച്ചു. പാനൂർ 8, പയ്യന്നൂർ 2, ചെറുകുന്ന് 6, ചിറക്കൽ 22, മട്ടന്നൂർ 13, പടിയൂർ കല്ല്യാട് 1, ചെങ്ങളായി 1, തില്ലങ്കേരി 7 എന്നീ വാർഡുകളാണ് പുതുതായി കണ്ടെയ്‌ൻമെന്റ് സോണുകളായത്. ഇവിടങ്ങളിൽ വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവർക്കാണ് കോവിഡ് ബാധയെന്നതിനാൽ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങളാണ് കണ്ടെയ്‌ൻമെന്റ് സോണുകളാക്കുക.
ഇതിനുപുറമെ, സമ്പർക്കം മൂലം രോഗബാധയുണ്ടായ കണ്ണൂർ കോർപ്പറേഷൻ 39ാം ഡിവിഷനും മലപ്പട്ടം 7, നടുവിൽ 2, ചപ്പാരപ്പടവ് 10, ചിറ്റാരിപറമ്പ്‌ 7, മുണ്ടേരി 1, ചെമ്പിലോട് 3, ശ്രീകണ്ഠപുരം 26, ചപ്പാരപ്പടവ് 13, ചെങ്ങളായി 10, മുഴക്കുന്ന് 11, കുറുമാത്തൂർ 3, പിണറായി 11 എന്നീ വാർഡുകളും പൂർണമായി അടച്ചിടും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top