18 April Thursday

വിദ്യാഭ്യാസനയം അടിച്ചേൽപ്പിക്കരുത്‌ –- പുരോഗമന കലാസാഹിത്യസംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
കണ്ണൂർ
കേന്ദ്ര സർക്കാർ അംഗീകരിച്ച പുതിയ വിദ്യാഭ്യാസനയം സംസ്ഥാനങ്ങളുടെ അധികാരത്തിനുമേലുള്ള കൈയേറ്റമാണെന്നും ഏകപക്ഷീയമായി അടിച്ചേൽപിക്കരുതെന്നും  പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.   രാജ്യമാകെ ഒരേ സിലബസും പാഠഭാഗങ്ങളും പഠിപ്പിച്ച്‌ കാവിവൽക്കരണത്തിന്‌ ‌ആക്കം കൂട്ടാനുള്ള ശ്രമം മോഡി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധതയുടെയും അധികാര കേന്ദ്രീകരണത്തിന്റെയും ഉദാഹരണമാണ്‌.  ഭരണഘടനാതത്വങ്ങൾക്കും ഫെഡറൽമൂല്യങ്ങൾക്കും വിരുദ്ധമാണിത്‌ .  
രാജ്യത്തെ വിദ്യാഭ്യാസമേഖലയിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്‌ കേന്ദ്രസർക്കാറിന്റെ പുതിയ വിദ്യാഭ്യാസനയമെന്ന്‌ കലാസാഹിത്യസംഘം അഭിപ്രായപ്പെട്ടു. ഗൂഗിൾമീറ്റിൽ ചേർന്ന യോഗം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്‌ഘാടനംചെയ്‌തു. ടി പി വേണുഗോപാലൻ അധ്യക്ഷനായി. സംസ്ഥാന വൈസ്‌പ്രസിഡന്റ്‌  കരിവെള്ളൂർ മുരളി, എം കെ മനോഹരൻ, ജിനേഷ്‌കുമാർ എരമം,  നാരായണൻ കാവുമ്പായി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top