29 March Friday
സംസ്ഥാനത്ത്‌ പൂർണം

നിർമാണത്തൊഴിലാളികളുടെ ദ്വിദിന ദേശീയ പണിമുടക്ക്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

ദേശീയ പണിമുടക്കിന്റെ ഭാഗമായി നിർമാണ തൊഴിലാളികൾ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച് കെ പി സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം   
കേന്ദ്ര സർക്കാരിന്റെ ദ്രോഹനയങ്ങൾക്കെതിരെ രാജ്യമാകെ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഐടിയു) ആഹ്വാനംചെയ്‌ത നിർമാണത്തൊഴിലാളികളുടെ ദ്വിദിന പണിമുടക്ക്‌ സംസ്ഥാനത്ത്‌ ആരംഭിച്ചു. നിർമാണമേഖലയാകെ സ്‌തംഭിപ്പിച്ച്‌ പണിമുടക്കിയ തൊഴിലാളികൾ വ്യാഴാഴ്‌ച 90 കേന്ദ്രത്തിൽ മാർച്ചും ധർണയുംനടത്തി. ഒരുലക്ഷത്തിലേറെ തൊഴിലാളികൾ അണിനിരന്നു. 
ക്ഷേമനിധി വഴി നൽകുന്ന പെൻഷന്റെ സാമ്പത്തികബാധ്യത കേന്ദ്രസർക്കാർ വഹിക്കുക, 1996-ലെ നിർമാണ തൊഴിലാളി സെസ്‌ നിയമം സംരക്ഷിക്കുക, മൈഗ്രൻഡ് വർക്കേഴ്സ് നിയമവും ബിൽഡിങ്‌ ആൻഡ്‌ അദർ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് നിയമവും എല്ലാ തൊഴിലാളികൾക്കും ബാധകമാക്കുക, നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക, എല്ലാ തൊഴിലാളി കുടുംബത്തിനും മാസം 7500 രൂപയും 10 കിലോ ഭക്ഷ്യധാന്യവും നൽകുക തുടങ്ങിയവ ഉന്നയിച്ചാണ്‌ പണിമുടക്ക്‌. വെള്ളിയും തുടരും.  
തിരുവനന്തപുരം ജിപിഒയ്‌ക്ക്‌ മുന്നിൽ മാർച്ചും ധർണയും സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ്‌ സുനിൽകുമാർ ഉദ്‌ഘാടനംചെയ്‌തു.
കണ്ണൂർ ഹെഡ്‌പോസ്‌റ്റാഫീസ്‌ മാർച്ച്‌ സിഐടിയു സംസ്ഥാന  സെക്രട്ടറി കെ പി സഹദേവൻ ഉദ്‌ഘാടനം ചെയ്‌തു.  കെ പി രാജൻ അധ്യക്ഷനായി. കെ പി ബാലകൃഷ്‌ണൻ, എ ബാലകൃഷ്‌ണൻ, കെ നാണു, എം വേലായുധൻ എന്നിവർ സംസാരിച്ചു.  
 തളിപ്പറമ്പ് ഹെഡ് പോസ്റ്റോഫീസിൽ സിഐടിയു ജില്ലാ പ്രസിഡന്റ്‌  സി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി പി രഘു അധ്യക്ഷനായി. പി മാധവൻ, ടി പ്രഭാകരൻ, എം ചന്ദ്രൻ, വി വി മുരളി, കെ എസ് ചന്ദ്രശേഖരൻ, പി പ്രകാശൻ, കെ കരുണാകരൻ എന്നിവർ സംസാരിച്ചു.  
തലശേരി ഹെഡ് പോസ്റ്റ് ഓഫീസ്‌ മാർച്ച് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു. വി പി വിജേഷ് അധ്യക്ഷനായി. എസ് ടി ജെയ്സൺ, സുധീർ കുമാർ, ടി പ്രസാദ് എന്നിവർ സംസാരിച്ചു. കൂത്തുപറമ്പ്‌  ബിഎസ്എൻഎൽ എക്സ്ചേഞ്ചിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ  ഉദ്‌ഘാടനം ചെയ്തു. സി ചന്ദ്രൻ അധ്യക്ഷനായി. കെ ധനഞ്ജയൻ,ടി അശോകൻ, പനോളി മനോഹരൻ, എൻ  ശ്രീധരൻ എന്നിവർ  സംസാരിച്ചു. 
പയ്യന്നൂരിൽ  പി വി കുഞ്ഞപ്പൻ ഉദ്‌ഘാടനം ചെയ്‌തു. ടി നാരായണൻ അധ്യക്ഷനായി. ടി വി കൃഷ്‌ണൻ, കെ കെ കൃഷ്‌ണൻ, എം പി ദാമോദരൻ, എം ചന്ദ്രൻ, ടി കുഞ്ഞപ്പൻ, കെ രാഘവൻ എന്നിവർ സംസാരിച്ചു. മട്ടന്നൂരിൽ  ടി ശശി ഉദ്‌ഘാടനം ചെയ്‌തു.  ഇ എസ്‌ സത്യൻ അധ്യക്ഷനായി.  എൻ പി ചന്ദ്രബാബു, സി കൃഷ്‌ണൻ, വൈ വൈ മത്തായി, കെ കെ കുഞ്ഞിക്കണ്ണൻ, എം നാണു, കെ ടി ജോസഫ്‌, ടി പ്രഭാകരൻ, ടി സജീവൻ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top