04 July Friday

201 പേര്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
കണ്ണൂർ
ജില്ലയിൽ ബുധനാഴ്ച 201 പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. 187 പേർക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ.  ആറുപേർ ഇതര സംസ്ഥാനം, മൂന്നുപേർ വിദേശത്തുനിന്നുമെത്തിയവരാണ്‌.  അഞ്ചുപേർ ആരോഗ്യ പ്രവർത്തകർ. ഇതുവരെ ജില്ലയിൽ 32997 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌‌ ചെയ്‌തു. ഇവരിൽ ബുധനാഴ്ച രോഗമുക്തി നേടിയ 264 പേർ ഉൾപ്പെടെ രോഗം ഭേദമായവരുടെ എണ്ണം 29804 ആയി. 155 പേർ കോവിഡ് മൂലം മരിച്ചു. 2640 പേർ ചികിത്സയിലാണ്. 2221 പേർ വീടുകളിലും ബാക്കി 458 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമായി ചികിത്സയിലാണ്‌. 
 ജില്ലയിൽ നിലവിൽ 21059 പേർ നിരീക്ഷണത്തിലുണ്ട്‌. ഇതുവരെ 305436 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 304940 എണ്ണത്തിന്റെ ഫലം വന്നു. 496 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top