20 April Saturday

ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
കണ്ണൂർ
ഡൽഹി കർഷകപ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ ജില്ലയിലുടനീളം പന്തംകൊളുത്തി പ്രകടനം നടന്നു. വാർഡ്‌ കേന്ദ്രങ്ങളിലായിരുന്നു പ്രകടനം. കാർഷികമേഖലയെ കോർപ്പറേറ്റുകൾക്കു തീറെഴുതാനുള്ള ബിജെപി സർക്കാർ നീക്കത്തിനെതിരായ കൃഷിക്കാരുടെ സഹനസമരം അനുദിനം ശക്തിയാർജിക്കുകയാണ്‌. കേന്ദ്ര സർക്കാരിന്റെ തിട്ടൂരങ്ങൾക്കും അടിച്ചമർത്തലുകൾക്കും വഴങ്ങാത്ത സമരവീര്യത്തെ പ്രകടനത്തിൽ അണിനിരന്നവർ അഭിവാദ്യം ചെയ്‌തു.
കണ്ണൂർ പയ്യാമ്പലത്ത്‌ പന്തംകൊളുത്തി പ്രകടനത്തിനുശേഷം ചേർന്ന ഐക്യദാർഢ്യയോഗം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്‌തു. എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറിയും പയ്യാമ്പലം ഡിവിഷനിലെ എൽഡിഎഫ്‌ സ്ഥാനാർഥിയുമായ രാജേഷ്‌ പ്രേം അധ്യക്ഷനായി. സിപിഐ എം ടൗൺ വെസ്‌റ്റ്‌ ലോക്കൽ സെക്രട്ടറി കെ വി ദിനേശൻ  സ്വാഗതം പറഞ്ഞു.  
ഐക്യദാർഢ്യവും പ്രകടിപ്പിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ  ജില്ലാ കമ്മിറ്റി കലക്ടറേറ്റ്‌ ധർണ നടത്തി.   സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. ഇ വി സുധീർ ഉദ്ഘാടനം ചെയ്തു.  എം ബാബുരാജ്‌ അധ്യക്ഷനായി. എം കെ അശോകൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top