29 March Friday

കർഷകർക്ക്‌‌ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
തിരുവനന്തപുരം/ കണ്ണൂർ
ഡൽഹിയിൽ നടക്കുന്ന കർഷക പോരാട്ടത്തിന്‌ കേരളത്തിന്റെ ഐക്യദാർഢ്യം. എൽഡിഎഫ്‌ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പന്തംകൊളുത്തി പ്രകടനത്തിൽ പതിനായിരങ്ങൾ അണിനിരന്നു. സംസ്ഥാനത്തെ മുഴുവൻ വാർഡിലും‌ പ്രകടനം നടത്തി. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ യോഗവും ചേർന്നു. കർഷകവിരുദ്ധ നിയമങ്ങളും വൈദ്യുതി ബില്ലും പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ സംയുക്ത കർഷക സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു കർഷക പ്രക്ഷോഭം.
പഴയങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.  വി വിനോദ്  സംസാരിച്ചു. കടന്നപ്പള്ളി തുമ്പോട്ടയിൽ സി പിഐ എം ജില്ലാ കമ്മിറ്റി അംഗം പി പി ദാമോദരനും വിളയാങ്കോട് ഇ പി ബാലകൃഷ്ണൻ, ടി വി മോഹനൻ എന്നിവരും സംസാരിച്ചു. എൽഡിഎഫ് നേതൃത്വത്തിൽ പയ്യന്നൂർ ഏരിയയിലെ 73 കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടന്നു. പയ്യന്നൂർ ടൗണിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ, വെള്ളൂരിൽ ജില്ലാ കമ്മിറ്റിയംഗം വി നാരായണൻ, ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്തു. മാടായി ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് എംഎൽഎ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ വി നാരായണൻ, പി പി ദാമോദരൻ, ഏരിയാ സെക്രട്ടറി കെ പത്മനാഭൻ  എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ചെറുപുഴ, പെരിങ്ങോം-വയക്കര, എരമം-കുറ്റൂർ, കാങ്കോൽ-ആലപ്പടമ്പ എന്നീ പഞ്ചായത്തുകളിലെ വാർഡുകളിൽ പന്തം കൊളുത്തി പ്രകടനം നടത്തി. വിവിധ വാർഡുകളിൽ എൽഡിഎഫ് നേതാക്കൾ നേതൃത്വം നൽകി. 
ഡൽഹിയിലെ കർഷക പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖാപിച്ച്  ഡിസ്‌ട്രിക്ട്‌ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ (ബെഫി)  പ്രവർത്തകർ പ്രകടനവും യോഗവും നടത്തി. കേരളാ ബാങ്ക് കണ്ണൂർ റീജണൽ ഓഫീസിന് മുന്നിൽ കെഎസ്‌കെടിയു  ജില്ലാ സെക്രട്ടറി എൻ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പി ഗീത അധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ്‌ കെ ആർ സരളാഭായി, സി എൻ മോഹനൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top