26 April Friday

ദുരിതം ‘നീളുന്നു’

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021

ആർടിപിസിആർ സാക്ഷ്യപത്രമില്ലാത്ത കേരളത്തിൽനിന്നുള്ള യാത്രക്കാരെ പൊലീസ് തിരിച്ചയക്കുന്നു

ഇരിട്ടി
കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക്‌ അതിർത്തിയിൽ  കർണാടകം കോവിഡ് നിയന്ത്രണം വീണ്ടും കർശനമാക്കി.  തലശേരി –- ബംഗളൂരു പാതയിലെ മാക്കൂട്ടം ചുരം ചെക്‌പോസ്‌റ്റിൽ ഇതിനായി   പരിശോധനക്ക്‌ കേന്ദ്രം തുറന്നു.   ചെക്‌പോസ്‌റ്റിൽ യാത്രാ–- ചരക്ക് വാഹനങ്ങൾ തടഞ്ഞാണ്‌ പരിശോധന. ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റില്ലാതെയെത്തിയ നൂറുകണക്കിന് യാത്രികരെ തിങ്കളാഴ്ച ചെക്ക് പോസ്റ്റിൽ തടഞ്ഞ് തിരിച്ചയച്ചു. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും യാത്രാനുമതി നൽകിയില്ല.  മാക്കൂട്ടത്ത് റോഡ് ഭാഗികമായി അടച്ചാണ്‌ പരിശോധന. കുടക്‌ പൊലീസിനെയും മാക്കൂട്ടത്ത്‌ നിയോഗിച്ചു. 24 മണിക്കൂറും പരിശോധനയുണ്ട്‌.  രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് നേരത്തെയുണ്ടായിരുന്ന   പ്രവേശനാനുമതിയാണ്‌  നിർത്തിയത്‌. യാത്രക്കാർക്ക്‌  72 മണിക്കൂറിനകവും ചരക്ക് വാഹന ജീവനക്കാർക്ക്‌ ഏഴ് ദിവസത്തിനകവും എടുത്ത ആർടിപിസിആർ സാക്ഷ്യപത്രം നിർബന്ധമാക്കി.   നിയന്ത്രണങ്ങൾ നൂറ്‌ കണക്കിന്‌ യാത്രികർക്കും ചരക്ക്‌ വാഹനങ്ങൾക്കും വിനയായി.   തിങ്കളാഴ്ച പുലർച്ചെ ഒന്നിനാണ്‌ നിയന്ത്രണം സംബന്ധിച്ച ഉത്തരവ്‌  എത്തിയത്‌. ഇതറിയാതെ എത്തിയ നൂറ്‌ കണക്കിന്‌  യാത്രക്കാർ മാക്കൂട്ടത്ത്‌ കുടുങ്ങി.  കർണാടകത്തിൽ നിന്നും കേരളത്തിലെത്തിയ പഴം, പച്ചക്കറി, പലചരക്ക്‌ ലോറികളും മടങ്ങാനാവാതെ ദുരിതത്തിലായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top