19 April Friday

പി വി കെ കടമ്പേരി 
ദിനാചരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021
തളിപ്പറമ്പ്
ബാലസംഘം സംസ്ഥാന രക്ഷാധികാരിയും കലാ സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ പി വി കെ കടമ്പേരിയുടെ ഏഴാം ചരമവാർഷിക ദിനാചരണം ചൊവ്വാഴ്ച നടക്കും.  ബാലസംഘം, കടമ്പേരി സിആർസി പി വി കെ ഫൗണ്ടേഷൻ എന്നിവ സംയുക്തമായാണ്‌  പരിപാടി സംഘടിപ്പിച്ചത്‌.  വൈകിട്ട് നാലിന് ബക്കളം പാച്ചേനി കുഞ്ഞിരാമൻ സ്മാരക ഹാളിൽ സിപിഐ എം  പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഓൺലൈനിൽ ഉദ്ഘാടനംചെയ്യും.  ബാലസംഘം സംസ്ഥാന കമ്മിറ്റിയും പി വി കെ കടമ്പേരി സ്മാരക ട്രസ്റ്റും ഏർപ്പെടുത്തിയ പി വി കെ കടമ്പേരി അവാർഡ്  പരിസ്ഥിതി രംഗത്തെ മികച്ച  പ്രവർത്തനത്തിന്  മുളയുടെ തോഴി എന്നറിയപ്പെടുന്ന പാലക്കാട് പട്ടാമ്പി സ്വദേശി നൈന ഫെബിന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ  സമ്മാനിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ പ്രശസ്തിപത്രം നൽകും.  ജില്ലയിലെ മികച്ച ബാലവേദി പ്രവർത്തിക്കുന്ന ഗ്രന്ഥാലയത്തിനുള്ള പി വി കെ കടമ്പേരി സ്മാരക പുരസ്‌കാരം വളപട്ടണം പഞ്ചായത്ത് ലൈബ്രറിക്ക് നൽകും. ബാലസംഘം സംസ്ഥാന കമ്മിറ്റിയുടെ ഫെയ്‌സ്ബുക്ക് പേജിൽ പുരസ്‌കാര ചടങ്ങ് ലൈവായി കാണാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top