കണ്ണൂർ
കണ്ണൂരിലെ കോടതി വളപ്പിൽ സ്ഫോടനം. ശനി പകൽ 11.30നാണ് കോടതി വളപ്പിൽ വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്. ശുചീകരണ തൊഴിലാളികൾ പരിസരം ശുചീകരിച്ച് മാലിന്യം കൂട്ടിയിട്ട് കത്തിക്കുമ്പോഴാണ് സ്ഫോടനമുണ്ടായത്. പ്രാഥമിക പരിശോധനയിൽ സ്ഫോടക വസ്കുതക്കളുടെ സാന്നിധ്യമൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ടൗൺ സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു. ജീവനക്കാർ മാലിന്യം കത്തിക്കുന്നതിനിടെ ഉപയോഗ ശൂന്യമായ ട്യൂബ് ലൈറ്റുകളോ മറ്റോ ചൂട് കൂടി പൊട്ടിത്തെറിച്ചതായിരാക്കമെന്നാണ് നിഗമനം. ജില്ലാ കോടതി വളപ്പിൽ ആറ് കോടതികളാണ് പ്രവർത്തിക്കുന്നത്. ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..