28 March Thursday
കനത്ത മഴ തുടരുന്നു

രാജഗിരിയിൽ ഉരുൾപൊട്ടി, 
വ്യാപക കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022
ചെറുപുഴ
പഞ്ചായത്തിലെ രാജഗിരി മരുതുംതട്ടിൽ ഉരുൾപൊട്ടി വ്യാപകനാശം. ശനിയാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയ്‌ക്കിടെയാണ്‌ ഉരുൾപൊട്ടിയത്‌. വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്‌.  കല്ലും മണ്ണും ഒലിച്ചിറങ്ങി തെങ്ങ്, വാഴ, കവുങ്ങ് നശിച്ചു. 
മലവെള്ളപ്പാച്ചിൽ  സമീപത്തെ നീർച്ചാലിലൂടെയായതിനാൽ മറ്റപകടങ്ങൾ ഉണ്ടായില്ല.  കാനക്കാട്ട് മേരിയുടെ സ്ഥലത്താണ് ഉരുൾപൊട്ടിയത്.  സമീപത്തെ അറത്തിൽ ബെന്നി, പൂച്ചാലിൽ ഫ്രാൻസീസ്, തുരുത്തേൽ സണ്ണി എന്നിവരുടെ കൃഷിയാണ് കൂടുതലും നശിച്ചത്. ജനകീയ സമരത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന രാജഗിരി കരിങ്കൽ ക്വാറി ഇതിന് സമീപമാണ്.  
രണ്ടുദിവസമായി പ്രദേശത്ത് കനത്ത മഴയാണ്. കാര്യങ്കോട് പുഴയിലും  ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കർണാടക വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്നാണിത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ്   കെ എഫ്  അലക്സാണ്ടർ, പഞ്ചായത്തംഗങ്ങളായ ഷാന്റി കലാധരൻ, സജിനി മോഹൻ, രജിത സജി എന്നിവർ സ്ഥലം സന്ദർശിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top