18 December Thursday

അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

ആറളം ഫാം ബ്ലോക്ക്‌ മൂന്നിൽ ചരിഞ്ഞ കുട്ടിയാന

ഇരിട്ടി

ആറളം ഫാമിൽ കഴിഞ്ഞയാഴ്‌ച അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. ബ്ലോക്ക്‌ മൂന്നിലാണ്‌ ജഡം കണ്ടെത്തിയത്‌. ഫാമിലെ മൂന്ന്‌, നാല്‌ ബ്ലോക്കുകളിലാണ്‌ ഇടവിട്ട സമയങ്ങളിൽ ക്ഷീണിച്ച മട്ടിൽ കഴിഞ്ഞയാഴ്‌ച കുട്ടിയാനയെ കണ്ടത്‌. വനം വകുപ്പ് അധികൃതർ നിരീക്ഷിച്ചുവരികയായിരുന്നു. ഫാമിലെ വിവിധ ബ്ലോക്കുകളിലും പുഴക്കരയിലുമായി കുട്ടിയാന സഞ്ചരിച്ചിരുന്നു. പുഴയിൽ ഇറങ്ങി വെള്ളവും കുടിച്ചിരുന്നു. മുഖത്ത്‌ പരിക്കേറ്റ നിലയിലായിരുന്നു. അടുത്ത്‌ ചെല്ലുന്നവരെ ഓടിക്കുന്നതിനാൽ പിടികൂടാനായില്ല. വെള്ളി വൈകിട്ടാണ്‌ ഫാമിലെ മൂന്നാം ബ്ലോക്കിൽ  ജഡം കണ്ടത്.  വനവകുപ്പ് അധികൃതർ സ്ഥലത്തെത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top