26 April Friday

തീര്‍ഥാടകരെ സ്വീകരിക്കാന്‍ 
ഹജ്ജ് ക്യാമ്പ് സജ്ജം

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

മട്ടന്നൂർ

കണ്ണൂർ വിമാനത്താവളത്തിൽ ഒരുക്കിയ ക്യാമ്പിലേക്ക് ശനി രാവിലെ മുതൽ എത്തുന്ന തീര്‍ഥാടകര്‍ക്കായി വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ കോംപ്ലക്‌സില്‍ വിപുലമായി ഹജ്ജ് ക്യാമ്പ് സജ്ജമായി. ശനി രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ചടങ്ങിൽ തുറമുഖ- വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ മുഖ്യാതിഥികളാകും.
 എംപിമാരായ കെ സുധാകരൻ, ജോൺ ബ്രിട്ടാസ്, ഡോ. വി ശിവദാസൻ, പി സന്തോഷ് കുമാർ, എംഎൽഎമാരായ കെ കെ ശൈലജ, പിടിഎ റഹീം, മുഹമ്മദ് മുഹ്സിൻ എന്നിവര്‍ വിശിഷ്ടാതിഥികളാകും.  
55 ലക്ഷം രൂപ ചെലവഴിച്ചാണ് തീർഥാടകർക്ക് വേണ്ട ഹാളുകൾ, പ്രാർഥനാമുറി, വിശ്രമകേന്ദ്രം, ഭക്ഷണശാല, ശൗചാലയങ്ങൾ തുടങ്ങിയവ ഒരുക്കിയത്. 22വരെ 13 എയർ ഇന്ത്യാ എക്‌സ്‌പ്രസ്‌ വിമാനങ്ങളാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്ക് പുറപ്പെടുക. 
ഒരു വിമാനത്തിൽ 145 പേരാണ് ഉണ്ടാവുക. പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് തീർഥാടകർ ക്യാമ്പിൽ എത്തിച്ചേരും. 
സ്വീകരിക്കാൻ 
ഓർഗനൈസിങ് 
കമ്മിറ്റി
യാത്രക്കാർ ക്യാമ്പിൽ റിപ്പോർട്ട് ചെയ്യുന്നതുമുതൽ വിമാനം പുറപ്പെടുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളിൽ ആവശ്യമായ സേവനങ്ങൾ ഒരുക്കുന്നതിന് ഓരോ എംബാർക്കേഷൻ പോയിന്റിലും ജന പ്രതിനിധികൾ, ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, വിവിധ സംഘടനാ പ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, തുടങ്ങിയവരെ ഉൾപ്പെടുത്തി വിപുലമായ ഓർഗനൈസിങ് കമ്മിറ്റി നേതൃത്വം വഹിക്കും. 
പ്രധാന കമ്മിറ്റിക്ക് പുറമെ പത്ത് സബ് കമ്മിറ്റികളും പ്രവർത്തന രംഗത്തുണ്ട്. ക്യാമ്പിലെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കാനും അവരുടെ ലഗേജ് ഹാൻഡ്‌ലിങ്‌, താമസം, ഭക്ഷണം, ബ്രീഫിങ്‌, ഡോക്യുമെന്റ് കൈമാറ്റം, എയർപോർട്ടിലേക്കുള്ള യാത്ര തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ യാത്രികരെ സഹായിക്കുന്നതിനായി ഓർഗനൈസിങ് കമ്മിറ്റികളുടെ കീഴിൽ എംബാർക്കേഷൻ പോയിന്റിലാണ് ഒരുക്കങ്ങൾ പൂർത്തിയായത്. ക്യാമ്പ് പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാൻ കേരള സർക്കാരും ഹജ്ജ് കമ്മിറ്റിയും ക്രമീകരണങ്ങൾ നടത്തുന്നുണ്ട്. കെ കെ ശൈലജ എംഎല്‍എയുടെ നേതൃത്വത്തിൽ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി, കൺവീനർ സി കെ  സുബൈർ ഹാജി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി മുഹമ്മദ്‌ റാഫി, പി ടി അക്ബർ, ജനപ്രതിനിധികൾ, വിവിധ മത-രാഷ്ട്രീയ പ്രതിനിധികൾ അടങ്ങിയ വിവിധ സബ്-കമ്മിറ്റികള്‍ ക്യാമ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ക്യാമ്പ് ചെയ്യുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top