25 April Thursday
ടി കെ യൂസഫിന്റെ ചികിത്സ

ഓട്ടോത്തൊഴിലാളികൾ 
കാരുണ്യയാത്ര നടത്തും

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
ചൊക്ലി
കരൾ രോഗം ബാധിച്ച കരിയാട്‌  പള്ളിക്കുനി സേട്ടുമുക്കിന്‌ സമീപത്തെ താഴെകാട്ടിൽ ടി കെ യൂസഫിന്റെ ചികിത്സയ്‌ക്കായി ചൊക്ലിയിലെ ഓട്ടോതൊഴിലാളികൾ അഞ്ചിന്‌ കാരുണ്യയാത്ര നടത്തും. ചികിത്സയ്‌ക്കായി രൂപീകരിച്ച കമ്മിറ്റിയെ സഹായിക്കുന്നതിനാണ്‌ ഓട്ടോത്തൊഴിലാളികളുടെ കാരുണ്യയാത്ര. ഇതിലൂടെ ലഭിക്കുന്ന വരുമാനം ചികിത്സയ്‌ക്ക്‌ നൽകും. ഓട്ടോത്തൊഴിലാളിയായ യൂസഫ്‌ മാസങ്ങളായി ചികിത്സയിലാണ്‌. വീട്ടുപണി നടന്നുകൊണ്ടിരിക്കെയാണ്‌ കരൾ രോഗം ബാധിച്ചത്‌. 
യൂസഫിന്റെ ജീവൻ രക്ഷിക്കാൻ വിദഗ്‌ധചികിത്സ ആവശ്യമാണ്‌. കുടുംബത്തിന്‌ ഭാരിച്ച സാമ്പത്തികചെലവ്‌ താങ്ങാൻ ശേഷിയില്ല. ചികിത്സാസഹായ ഫണ്ട്‌ ശേഖരിക്കാൻ ജനപ്രതിനിധികളും വിവിധ രാഷ്‌ട്രീയപാർടി പ്രതിനിധികളും നാട്ടുകാരും ചേർന്ന്‌ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌. 
നഗരസഭാ കൗൺസിലർ ശോഭന കുന്നുള്ളതിൽ ചെയർമാനും കോടൂർ ബാലൻ കൺവീനറും സി പി സുനീജ്‌ ട്രഷററുമായതാണ്‌ കമ്മിറ്റി. സഹായങ്ങൾ കേരള ഗ്രാമീൺ ബാങ്കിലെ ടി കെ യൂസഫ്‌ ചികിത്സാസഹായ കമ്മിറ്റിയുടെ  40428101065800 (ഐഎഫ്‌എസ്‌സി: KLGB0040428) നമ്പർ അക്കൗണ്ടിലേക്ക്‌ അയക്കാം

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top