24 April Wednesday
മാലിന്യമുക്തം നവകേരളം

തദ്ദേശസ്ഥാപനങ്ങളിൽ 5ന് ഹരിതസഭകള്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
കണ്ണൂർ
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി  അഞ്ചിന്  തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഹരിതസഭകൾ ചേരും. ക്യാമ്പയിനിന്റെ അടിയന്തരഘട്ട പ്രവർത്തനങ്ങൾ അഞ്ചിനകം പൂർത്തീകരിക്കണമെന്ന നിർദേശത്തിന്റെ വിലയിരുത്തലും ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ആവിഷ്‌കരിച്ച  പരിപാടികൾ  ചർച്ചക്ക് വിധേയമാക്കുകയുമാണ് ഹരിതസഭയിലൂടെ ഉദ്ദേശിക്കുന്നത്. 
 പ്രവർത്തനങ്ങളുടെ അവലോകന റിപ്പോർട്ട് അവതരണം, പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ, ഹരിത കർമ സേന പ്രതിനിധികളുടെ അവതരണം, ഗ്രൂപ്പ് ചർച്ച, ഹരിതകർമ സേന അനുമോദനം എന്നിവയും നടത്തും.  റിപ്പോർട്ട്, ഗ്രൂപ്പ് ചർച്ച, ഗ്രൂപ്പ് പ്രതികരണങ്ങൾ എന്നിവ കേൾക്കാനും തദ്ദേശസ്ഥാപനത്തിന്റെ നിരീക്ഷണങ്ങൾ രേഖപ്പെടുത്താനും  വിദഗ്‌ധ  പാനലിനെ ബന്ധപ്പെട്ട തദ്ദേശസ്ഥാപനം ഹരിത സഭകളിൽ നിയോഗിക്കണമെന്നും നിർദേശമുണ്ട്. ഹരിതസഭകളിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടുകൾ എട്ടിന് മുമ്പ് തദ്ദേശസ്വയംഭരണ വകുപ്പിന് സമർപ്പിക്കണം.
 ജനപ്രതിനിധികൾ, വായനശാലാ പ്രതിനിധികൾ, ശാസ്ത്ര-–- സാംസ്‌കാരിക സംഘടനാ പ്രതിധികൾ, അധ്യാപകർ, വിദ്യാർഥികൾ, വ്യാപാരികൾ, യുവജന, വനിതാ, സംഘടനാ പ്രതിനിധികൾ, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, വാർഡ്തല ആരോഗ്യ ജാഗ്രതാസമിതി പ്രതിനിധികൾ തുടങ്ങി എല്ലാവിഭാഗത്തിന്റെയും പ്രതിനിധികളെ ഹരിതസഭകളിലേക്ക് ക്ഷണിക്കും.
 
 
 
 
 
 
 
 
 
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top