18 April Thursday

പുഷ്‌പോത്സവത്തിൽ ഫലവൃക്ഷത്തെെകളും സുലഭം

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

കണ്ണൂർ പുഷ്‌പോത്സവത്തിൽ ആറളം ഫാമിന്റെ വിൽപ്പനകേന്ദ്രം

കണ്ണൂർ
കണ്ണിനും മനസ്സിനും ആനന്ദം പകരുകയും സൗരഭ്യം  പരത്തുകയും ചെയ്യുന്ന ചെടികൾ മാത്രമല്ല, ഫലവൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും  പഴങ്ങളുടെയും  സുഗന്ധ ദ്രവ്യങ്ങളുടെയും തൈകളുടെയും  കലവറയുണ്ട്‌  കണ്ണൂർ പുഷ്‌പോത്സവത്തിൽ. 
  വിലക്കുറവും ഗുണമേന്മയുമുള്ളതിൽ ആറളം ഫാമിങ്‌ കോർപറേഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും കരിമ്പം ഫാമിന്റെയും സ്‌റ്റാളുകളിലാണ്‌ വൻ തിരക്ക്‌.  ഇവിടെ ഫലവൃക്ഷങ്ങൾ,  പഴ വർഗങ്ങൾ,  പച്ചക്കറി  തൈകളുടെ വൻ ശേഖരമുണ്ട്‌.  ചെടികളും ചെടിച്ചട്ടികളുമുണ്ട്‌ ആറളം ഫാം സ്‌റ്റാളിൽ.   ജൈവ വളങ്ങളും കായ്‌ ഈച്ചകളെ കെണിയിലാക്കുന്ന ഫെറാമോൺ കെണിയും കരിമ്പം ഫാം സ്‌റ്റാളിൽ  ലഭ്യമാണ്‌. 
 ആറളാം ഫാമിങ്‌ കോർപറേഷൻ അത്യുൽപ്പാദനശേഷിയുള്ള ധന, കനക, പ്രിയങ്ക, സുലഭ  കശുമാവിന്റെ ഗ്രാഫ്‌റ്റ്‌  തൈകൾ വിൽക്കുന്നു.  മൂന്ന്‌ വർഷംകൊണ്ട്‌ വിളവെടുക്കാവുന്ന ഈ കശുമാവ് തൈകൾക്ക്‌ ഒന്നിന്‌ 50 രൂപയാണ്‌ വില.  ഗ്രാഫ്‌റ്റ്‌ മാവിൻ തൈകളും യഥേഷ്ടമുണ്ട്‌. 
ബംഗനപ്പള്ളി, അൽഫോൻസ, കുറ്റ്യാട്ടൂർ, എച്ച്‌–-56, മുണ്ടപ്പ, നീലം മാവിൻതൈകൾക്ക്‌ 100 രൂപയാണ്‌ വില. നാടൻ ഇനമായ കുറ്റ്യാടി, അത്യുൽപ്പാദനശേഷിയുള്ള സിഒഡി, എൻസിഡി, എവൈഡി, എഡിജി  തെങ്ങിൻ തൈകളുമുണ്ട്‌. ഇതിൽ കുറ്റ്യാടി ഒഴികെയുള്ളവ നാലുവർഷംകൊണ്ട്‌ വിളവെടുക്കാം. പശയില്ലാത്ത ചക്ക ഉൽപ്പാദിപ്പിക്കുന്ന പ്ലാവുകൾ, വിയറ്റ്‌നാം സൂപ്പർ പ്ലാവ്‌, കുരുവില്ലാ ചക്കയുള്ള പ്ലാവ്‌, തേൻ വരിക്ക എന്നിവയും ലഭ്യമാണ്‌. 
മംഗള, ഇന്റർ മംഗള, സുമംഗള, കാസർകോട്‌, മൊഹിത്‌ നഗർ, മംഗള, സായിമോൺ കവുങ്ങിൻ തൈകളുമുണ്ട്‌. ബുഷ്‌ കുരുമുളകും കുരുമുളക്‌ തൈകളും ഇവിടെയുണ്ട്‌.  റംബുട്ടാൻ, ബരാബ, അച്ചാച്ചേരു, ജബോട്ടിക്ക, ബെറാപ്പിൾ, പുലാസാൻ, വെള്ള ഞാവൽ എന്നീ പഴവർഗങ്ങളുടെ തൈകളും വിൽപ്പനയ്‌ക്കുണ്ട്‌. 
 കരിമ്പം ഫാം സ്‌റ്റാളിൽ മൊട്ടൻ വരിക്ക ഗ്രാഫ്‌റ്റ്‌ പ്ലാവും വെനീഷ്യ, ചന്ദ്രക്കാര, തലപ്പാടി, കുറ്റ്യാട്ടൂർ മാവുകളുടെ ഗ്രാഫ്‌റ്റ്‌ തൈകളുമുണ്ട്‌.  ടിഷ്യൂ കൾച്ചർ നേന്ത്ര, റോബസ്‌റ്റ വാഴ തൈകളും ലഭ്യമാണ്‌.  റെഡ്‌ ലേഡി  പപ്പായ  പച്ചമുളക്‌, വഴുതിന തൈകളുമുണ്ട്‌. കൂൺ വിത്തും ലഭ്യമാണ്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top