20 April Saturday
പ്രതിഷേധവുമായി സിപിഐ എം ധർണ

ആനമതിൽ നിർമാണം ഉടൻ തുടങ്ങണം

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

ആറളം ഫാം ജനവാസ മേഖലയിൽ ആനമതിൽ നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം 
നേതൃത്വത്തിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു

ഇരിട്ടി
ആനമതിൽ നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം ആറളം ഫാം ലോക്കൽ കമ്മിറ്റി ആറളം സാങ്ച്വറിയുടെ വളയഞ്ചാൽ ഓഫീസിനുമുന്നിൽ ധർണ നടത്തി. ഫാമിനെയും കാർഷികമേഖലയെയും രക്ഷിക്കാൻ ആനമതിൽ നിർമിച്ച്‌ സുരക്ഷയൊരുക്കുന്ന പ്രവർത്തനം വൈകിപ്പിക്കരുതെന്നാവശ്യപ്പെട്ട്‌ നടത്തിയ ധർണ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. ആദിവാസി കുടുംബങ്ങളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. പി കെ രാമചന്ദ്രൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശ്രീധരൻ, ബിനോയ്‌ കുര്യൻ, ഏരിയാ സെക്രട്ടറി കെ വി സക്കീർഹുസൈൻ, പി പി അശോകൻ,  വൈ വൈ മത്തായി, എൻ ഐ സുകുമാരൻ, കെ കെ ജനാർദനൻ, പി റോസ, എൻ ടി റോസമ്മ, എകെഎസ്‌ ജില്ലാ സെക്രട്ടറി കെ മോഹനൻ, ഇ എസ് സത്യൻ, ഇ പി രമേശൻ, എ ഡി ബിജു, മിനി ദിനേശൻ, യു കെ സുധാകരൻ, വി ബി ഷാജു എന്നിവർ സംസാരിച്ചു. സമാപനയോഗം ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമൻ ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top