23 April Tuesday

ആറളം ഫാം ആദിവാസി കോൺഗ്രസിൽ കൂട്ടരാജി; പ്രവർത്തകർ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

രാജിവച്ച്‌ സിപിഐ എമ്മിൽ പ്രവർത്തിക്കാൻ തീരുമാനിച്ച ആറളം ഫാം ആദിവാസി കോൺഗ്രസ്‌ പ്രവർത്തകരെ 
ജില്ലാ കമ്മിറ്റി അംഗം ബിനോയ്‌ കുര്യന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

ഇരിട്ടി > ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ ആദിവാസി കോൺഗ്രസിൽനിന്ന്‌ കൂട്ടരാജി. ആദിവാസി കോൺഗ്രസ്‌ നേതാവും ആറളം പഞ്ചായത്ത്‌ മുൻ അംഗവുമായ വലിയ വെള്ളൻ മൂപ്പൻ,   പ്രവർത്തകരായ രാഘവൻ, അശോകൻ, രഘു, ചന്തൂട്ടി, മുകേഷ് തുടങ്ങി 29 പേർ കോൺഗ്രസ്‌ വിട്ടു.
 
യുഡിഎഫ്‌ സർക്കാരും  ജനപ്രതിനിധികളും ഫാം പുനരധിവാസ പ്രവർത്തനങ്ങളിൽ മുഖം തിരിച്ചുനിന്നത്‌ ആദിവാസികളിൽ  അമർഷമുണ്ടാക്കിയിരുന്നു.  എൽഡിഎഫ്‌ സർക്കാരാണ്‌  ക്ഷേമം ഉറപ്പാക്കാൻ പ്രവർത്തിക്കുന്നതെന്നും തങ്ങൾക്കിനി കോൺഗ്രസ്‌ വേണ്ട എന്നും ഫാം പതിമൂന്നാം ബ്ലോക്കിൽ നൽകിയ ലളിതമായ സ്വീകരണത്തിൽ രാജിവച്ചവർ പറഞ്ഞു.  ഇവർ ഇനി സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കും.
 
ജില്ലാ കമ്മിറ്റി അംഗം  ബിനോയ്‌ കുര്യൻ ഹാരമണിയിച്ച് സ്വീകരിച്ചു. കെ കെ ജനാർദനൻ അധ്യക്ഷനായി.  ഏരിയാ സെക്രട്ടറി കെ വി സക്കീർ ഹുസൈൻ  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top