23 April Tuesday

സാധാരണക്കാരുടെ അഭയ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

എ കെ ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിൽ കണ്ണൂരിൽനടന്ന പ്രകടനം

 ഒരു ബോംബെറിഞ്ഞാൽ തകർക്കാനാവുന്നതല്ല തിരുവനന്തപുരത്തെ എ കെ ജി സെന്റർ. അത്‌ വെറുമൊരു കെട്ടിടമല്ല. സാധാരണക്കാരുടെ അഭയകേന്ദ്രമാണ്‌. 

സാധാരണക്കാരുടെ അവകാശങ്ങൾക്കായി പോരാട്ടം നടത്തിയ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ആസ്ഥാനമാണത്‌. 
കടന്നുവന്ന സമര–- പോരാട്ടവീഥികളിൽനിന്നും ആർജ്ജിച്ചെടുത്ത കരുത്തിലാണ്‌ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം പ്രവർത്തിക്കുന്നത്‌. സാധാരണക്കാരുടെ നെഞ്ചിലാണ്‌ എ കെ ജി സെന്ററിന്റെ സ്ഥാനം.
ഇബ്രാഹിം വെങ്ങര
(നാടകകൃത്ത്‌)
 
കലാപഭൂമിയാക്കാൻ നീക്കം
വിയോജിപ്പുള്ള രാഷ്‌ട്രീയത്തെയും  പ്രസ്ഥാനത്തെയും ആക്രമിച്ച്‌ കീഴ്‌പ്പെടുത്തുകയെന്നത്‌ ശരിയല്ല. കോൺഗ്രസാണിത്‌ ചെയ്‌തതെങ്കിൽ അവർ ചരിത്രം ഓർമിക്കട്ടെ. ദേശീയ സ്വാതന്ത്ര്യസമരകാലത്ത്‌ ആരെങ്കിലും അക്രമം കാണിച്ചെങ്കിൽ ഗാന്ധിജി സമരംതന്നെ പിൻവലിക്കുമായിരുന്നു. ആർഎസ്‌എസ്‌, എസ്‌ഡിപിഐ എന്നിവയാണെങ്കിൽ നാടിന്റെ ഐക്യം തകർക്കുകയാണ്‌ ലക്ഷ്യം. കമ്യൂണിസ്‌റ്റ്‌ പാർടിയെ തകർക്കാതെ അവരുടെ ലക്ഷ്യം നടക്കില്ല. കേരളത്തെ കലാപകലുഷിതമാക്കാനുള്ള നീക്കമാണിത്‌.എബി എൻ
ജോസഫ്‌ 
(ചിത്രകാരൻ)
 
ജനങ്ങളോടുള്ള വെല്ലുവിളി
എ കെ ജി സെന്റർ  പാർടി ഓഫീസ് മാത്രമല്ല; കേരളത്തിലെ സാധാരണക്കാരന്റെ  ആശ്രയകേന്ദ്രമാണ്‌. വടക്കൻ ജില്ലകളിൽനിന്ന് തിരുവനന്തപുരത്തേക്ക് ചികിത്സയ്ക്കും മറ്റുമായി എത്തുന്ന ഏതൊരാൾക്കും എ കെ ജി സെന്റർ ഒരു അഭയകേന്ദ്രമാണ്.  കേരളത്തിലെ തൊഴിലാളി സമൂഹം സ്വന്തം വിയർപ്പിൽ പണിതുയർത്തിയ തങ്ങളുടെ മഹാനായ നേതാവിനുള്ള സ്‌മാരകമാണത്. ഇത് തകർക്കാൻ ശ്രമിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.  ഈ ആസൂത്രിത അക്രമത്തെ ശക്തമായി അപലപിക്കുന്നു.
മനോജ് കാന
(സിനിമാ 
സംവിധായകൻ)
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top