19 April Friday

ടെലഫോൺ ഭവന്‌ മുന്നിൽ മനുഷ്യച്ചങ്ങല തീർത്ത്‌ബിഎസ്‌എൻഎൽ ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

ബിഎസ്എൻഎൽ നോൺ എക്സ്ക്യൂട്ടീവ് ജീവനക്കാരുടെ ജോയിന്റ് ഫോറം ടെലിഫോൺ ഭവന് മുന്നൽ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ ഉദ്‌ഘാടകൻ ടി വി രാജേഷ് കണ്ണിയായപ്പോൾ

കണ്ണൂർ
ബിഎസ്‌എൻഎൽ നോൺ എക്‌സിക്യൂട്ടീവ്‌ ജീവനക്കാരുടെ  ജോയിന്റ്‌ ഫോറം കണ്ണൂർ ടെലഫോൺ ഭവന്‌ മുന്നിൽ മനുഷ്യച്ചങ്ങല  തീർത്തു. ബിഎസ്‌എൻഎൽ 4ജി, 5ജി സേവനങ്ങൾ ഉടൻ ആരംഭിക്കുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുക, പുതിയ പ്രമോഷൻ പോളിസി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ബിഎസ്‌എൻഎൽയു, എൻയുബിഎസ്‌എൻഎൽഡബ്ല്യൂ(എഫ്‌എൻടിഒ)എൻഎഫ്‌ടിഇ എന്നീ സംഘടനകൾ സംയുക്തമായി ചങ്ങല  തീർത്തത്‌.
 സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ബേബി ആന്റണി അധ്യക്ഷനായി. ബിഎസ്‌എൻഎൽയു സംസ്ഥാന പ്രസിഡന്റ്‌ പി മനോഹരൻ, കെ  മോഹനൻ(എഐബിഡിപിഎ), യു പ്രേമൻ(ടിഇപിയു), ഡി ആർ രാജൻ(ബെഫി), നിഖിൽ(ആർഎംഎസ്‌ യൂണിയൻ), സിഐടിയു ജില്ലാ ട്രഷറർ അരക്കൻ ബാലൻ
കെ ശാന്തകുമാർ,  കെ വി കൃഷ്ണൻ,  കെ പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. ജോയിന്റ്‌ ഫോറം ജില്ലാ സെക്രട്ടറി  പി വി രാംദാസ്‌ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top