29 March Friday

ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ യുവതയുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

യുവജനവിരുദ്ധ കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ കണ്ണൂരിൽ നടത്തിയ പ്രകടനം

കണ്ണൂർ

യുവജനങ്ങളെയും സംസ്ഥാനത്തെയും തീർത്തും അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ  യുവതയുടെ പ്രതിഷേധം. യുവജനങ്ങളോടുള്ള  അവ​ഗണനയിലും സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന കേന്ദ്രസർക്കാർ നയത്തിലും പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ  ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ന​ഗരത്തിൽ   പ്രതിഷേധം സംഘടിപ്പിച്ചു.
യൂത്ത് സെന്റർ പരിസരത്ത് ആരംഭിച്ച  പ്രതിഷേധ പ്രകടനം പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.  ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി, ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, സംസ്ഥാന സെക്രട്ടറിയറ്റംഗം  എം വി ഷിമ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top