18 December Thursday

ആറളം ഫാമിൽ ആനമതിൽ നിർമാണത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ നിർമിക്കുന്ന ആനപ്രതിരോധ മതിലിന്‌ വളയഞ്ചാലിൽ മന്ത്രി കെ രാധാകൃഷ്ണൻ കല്ലിടുന്നു. 
മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസ്‌, എ കെ ശശീന്ദ്രൻ എന്നിവർ സമീപം.

ഇരിട്ടി

പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച്‌ ആറളം ഫാം ആന മതിൽ നിർമാണം യാഥാർഥ്യത്തിലേക്ക്‌. ആദിവാസി മേഖലയുടെയും ആറളം ഫാമിന്റെയും സുരക്ഷയ്‌ക്കായി 53 കോടി രൂപ ചെലവിൽ പത്തര കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന ആന പ്രതിരോധ മതിൽ നിർമാണത്തിന്‌ വളയഞ്ചാലിൽ മന്ത്രി കെ രാധാകൃഷ്ണൻ കല്ലിട്ടു. മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ അധ്യക്ഷനായി. വനം വകുപ്പ്‌ ആദിവാസി പുനരധിവാസ മേഖലയിൽ നടപ്പാക്കുന്ന ഉപജീവന പദ്ധതികൾ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിക്കാനെത്തിയ മന്ത്രിമാരെ ബാൻഡ്‌ മേളങ്ങളുടെ അകമ്പടിയിൽ വരവേറ്റു. പൊതുമരാമത്ത്‌ വകുപ്പ്‌ സൂപ്രണ്ടിങ് എൻജിനിയർ ഇ ജി വിശ്വപ്രകാശ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. 
ഡോ. വി ശിവദാസൻ എംപി, സണ്ണി ജോസഫ്‌ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ വൈസ്‌  പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, കലക്ടർ എസ്‌ ചന്ദ്രശേഖർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വേലായുധൻ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ പി രാജേഷ്‌ (ആറളം), സി ടി അനീഷ്‌ (കേളകം), ആന്റണി സെബാസ്റ്റ്യൻ (കണിച്ചാർ), ടി ബിന്ദു (മുഴക്കുന്ന്‌), ബ്ലോക്ക്‌ പഞ്ചായത്തംഗം വി ശോഭ, വാർഡംഗം മിനി ദിനേശൻ, ഡിഎഫ്‌ഒ പി കാർത്തിക്‌, ആറളം വൈൽഡ്‌ ലൈഫ്‌ വാർഡൻ ജി പ്രദീപ്‌, കെ വി സക്കീർഹുസൈൻ, പി എ നസീർ, വി ഷാജി, മാത്യു കുന്നപ്പള്ളി, കെ ശിവശങ്കരൻ, എം എം മജീദ്‌, അജയൻ പായം, എ കെ ഇബ്രാഹിം, ബാബുരാജ്‌ ഉളിക്കൽ, തോമസ്‌ തയ്യിൽ എന്നിവർ സംസാരിച്ചു. പട്ടികവർഗ ഡെപ്യൂട്ടി ഡയറക്ടർ കെ കൃഷ്ണപ്രസാദ്‌ സ്വാഗതവും ഐടിഡിപി ജില്ലാ പ്രോജക്ട്‌ ഓഫീസർ എസ്‌ സന്തോഷ്‌ കുമാർ നന്ദിയും പറഞ്ഞു. മതിൽ നിർമാണം തടസ്സപ്പെടുത്താൻ ചിലർ ഹൈക്കോടതി വരെയെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ്‌ സർക്കാരും നടത്തിയ ശക്തമായ ഇടപെടൽ വഴിയാണ്‌ ആറളത്ത്‌  ആനമതിൽ യാഥാർഥ്യമായത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top