18 December Thursday

കെജിഒഎ സംസ്ഥാന കലോത്സവം ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023
കണ്ണൂർ
കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ (കെജിഒഎ) സംസ്ഥാന കലോത്സവം ഞായറാഴ്‌ച തുടങ്ങും.  കണ്ണൂർ കൃഷ്‌ണമേനോൻ സ്‌മാരക വനിതാ കോളേജിൽ രാവിലെ ഒമ്പതിന്‌ നടൻ കുഞ്ചാക്കോ ബോബൻ ഉദ്‌ഘാടനംചെയ്യും. അഞ്ഞൂറിലേറെ കലാകാരന്മാർ രണ്ട്‌ ദിവസത്തെ മേളയിൽ മാറ്റുരയ്‌ക്കും. ഏഴ്‌ ഗ്രൂപ്പിനങ്ങളിലും 26 വ്യക്തിഗത ഇനങ്ങളിലുമായി 33 മത്സരങ്ങൾ ആറ്‌ സ്‌റ്റേജുകളിലായി അരങ്ങേറും. കൂടുതൽ പോയിന്റ്‌ നേടുന്ന ജില്ലയ്‌ക്ക്‌ ഓവറോൾ കിരീടം നൽകും. കലാപ്രതിഭ, കലാതിലകം എന്നിവയ്‌ക്കു പുറമെ നല്ല നടനും നടിക്കും പ്രത്യേക സമ്മാനമുണ്ട്‌. സമാപനം തിങ്കൾ പകൽ മൂന്നിന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യും. 
 
വേദിയിൽ ഇന്ന്‌
വേദി 1 (കരിവെള്ളൂർ) ഒപ്പന –-11.15, വട്ടപ്പാട്ട്‌–- 12.30, സ്‌കിറ്റ്‌–- 2മണി. 
വേദി 2 (മൊറാഴ)    കവിതാലാപനം–- 11.15, പ്രസംഗം–-1 മണി, മാപ്പിളപ്പാട്ട്‌ (പെൺ)–- 2.30,
 മാപ്പിളപ്പാട്ട്‌ (ആൺ)–- 4. 
വേദി 3 (കാവുമ്പായി) ലളിതഗാനം ആൺ–- 11, ലളിതഗാനം പെൺ–- 12.30, 
 സിനിമാഗാനം ആൺ–- 2.30, സിനിമാഗാനം പെൺ–- 4 മണി. 
വേദി 4 ( മുനയൻകുന്ന്‌) ഗിറ്റാർ–- 11, തബല–-11.45, ചെണ്ട–- 12.40, ഫ്ലൂട്ട്‌–- 1.40, വയലിൻ–- 2.35, 
 മൃദംഗം–- 3.05. 
വേദി 5 (തില്ലങ്കേരി) കവിതാരചന–- 9, ലേഖനരചന–-11, കഥാരചന–-1മണി. 
വേദി 6 (പാടിക്കുന്ന്‌) പോസ്‌റ്റർ രചന–- 9. വാട്ടർ കളർ–- 10, പെൻസിൽ ഡ്രോയിങ്–- 12, 
 കാർട്ടൂൺ–- 2.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top