18 December Thursday

വ്യാജ പോക്സോ കേസ്: അധ്യാപകർ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

- വ്യാജ പോക്സോ കേസുമായി ബന്ധപ്പെട്ട് അധ്യാപകർ നടത്തിയ പ്രതിഷേധ ധർണ കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബീന ഉദ്ഘാടനം ചെയ്യുന്നു

എടക്കാട്

കടമ്പൂർ ഹയർസെക്കൻഡറി സ്കൂളിലെ  അധ്യാപകനെ വ്യാജ പോക്സോ കേസിൽ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ  സമഗ്രാന്വേഷണം നടത്തുക, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുയർത്തി സംയുക്ത അധ്യാപക സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. എടക്കാട് ബസാറിൽ പ്രതിഷേധ മാർച്ച് കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബീന ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ്‌ യു കെ ബാലചന്ദ്രൻ അധ്യക്ഷനായി.
കടമ്പൂർ സ്കൂളിലെ അധ്യാപകനായ പി ജി സുധിയെ മുൻവൈരാഗ്യത്തിന്റെ പേരിൽ  പോക്സോ കേസിൽ കുടുക്കാൻ നോക്കിയ സംഭവം വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.  ഇതിന്റെയടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മ ഉൾപ്പെടെ നാല് പേർക്കെതിരെ എടക്കാട് പൊലീസ് സ്വമേധയ കേസ് രജിസ്റ്റർചെയ്‌തു. കുറ്റക്കാർക്കെതിരെ സമഗ്രാന്വേഷണം നടത്തണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചത്. 
കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ രമേശൻ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ,  എകെഎസ്ടിയു ജില്ലാ സെക്രട്ടറി വി രാധാകൃഷ്ണൻ, എകെഎസ്ടിയു ജില്ലാ ജോ. സെക്രട്ടറി ലിജിൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top