18 April Thursday
പോപ്പുലർ ഫ്രണ്ടിന്റെ 
5 ഓഫീസ് സീൽചെയ്‌തു

പൂട്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

പുന്നാട്ടെ പിഎഫ്‌ഐ ഓഫീസായ കുഞ്ഞാലിമരയ്‌ക്കാർ ട്രസ്‌റ്റ്‌ കേന്ദ്രം 
പൊലീസ്‌ പൂട്ടി സിൽ ചെയ്യുന്നു

കണ്ണൂർ 

ജില്ലയിൽ പോപ്പുലർ ഫ്രണ്ടിന്റെ അഞ്ച്‌ ഓഫീസുകൾ പൊലീസ്‌ സീൽചെയ്‌തു. കണ്ണൂരിൽ രണ്ടും തലശേരി, പാമ്പുരുത്തി, പുന്നാട്‌ എന്നിവിടങ്ങളിൽ ഓരോ ഓഫീസുമാണ്‌ പൂട്ടിയത്‌. കഴിഞ്ഞ ദിവസങ്ങളിൽ ഈ ഓഫീസുകളിൽ പൊലീസ്‌ പരിശോധന നടത്തിയിരുന്നു. 
കണ്ണൂർ താണയിലെ പോപ്പുലർ ഫ്രണ്ട്‌ നോർത്ത്‌ ജില്ലാ കമ്മിറ്റി ഓഫീസും ക്യാമ്പസ്‌ ഫ്രണ്ട്‌ ജില്ലാ കമ്മിറ്റി ഓഫീസുമാണ്‌ പൂട്ടി സീൽചെയ്‌തത്‌. തലശേരിയിൽ പോപ്പുലർ ഫ്രണ്ട്‌ നിയന്ത്രണത്തിലുള്ള കരുണാ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്‌റ്റ്‌ ഓഫീസും സീൽചെയ്‌തു. തഖ്‌വ പള്ളിക്ക്‌ സമീപമാണ്‌ ഈ ഓഫീസ്‌. എസ്‌എച്ച് ഒ എം അനിലിന്റെ നേതൃത്വത്തിൽ ഓഫീസ്‌ പരിശോധിച്ചശേഷമായിരുന്നു നടപടി. ഓഫീസിന്‌ സമീപത്തെ പറമ്പിൽനിന്ന്‌  ദണ്ഡകൾ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു.
 മയ്യിൽ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ പാമ്പുരുത്തിയിലെ കരുണ ചാരിറ്റബിൾ ട്രസ്‌റ്റ്‌ ഓഫീസും ഇരിട്ടി പുന്നാട്ടെ  ഓഫീസും സീൽചെയ്‌തിട്ടുണ്ട്‌. 
പുന്നാട്  പുറപ്പാറയിലെ കുഞ്ഞാലി മരയ്‌ക്കാർ സ്മാരക കൾച്ചറൽ സെന്ററായി പ്രവർത്തിക്കുന്ന കെട്ടിടമാണ്  പൂട്ടി സീൽ ചെയ്‌തത്‌. കേന്ദ്രസർക്കാർ പിഎഫ്‌ഐയെ നിരോധിച്ചതിന്റെ ഭാഗമായാണ്‌ നടപടി. ഹർത്താലിൽ അക്രമങ്ങൾ നടത്തിയ നിരവധി പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകരെ കഴിഞ്ഞ ദിവസങ്ങളിൽ  അറസ്‌റ്റുചെയ്‌തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top