18 April Thursday

സുരക്ഷ വേണം, ജീവനും സ്വത്തിനും

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

സിപിഐ എം നേതൃത്വത്തിൽ ആറളം വൈൽഡ്‌ ലൈഫ്‌ വാർഡന്റെ ഇരിട്ടി ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു

 ഇരിട്ടി

വന്യജീവി അക്രമണങ്ങളിൽനിന്ന്‌ ആറളം ഫാമിനെ രക്ഷിക്കുക, ആനമതിൽ നിർമാണം ഉടൻ ആരംഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌   ആറളം വൈൽഡ്‌ ലൈഫ്‌ വാർഡന്റെ ഇരിട്ടി ഓഫീസിലേക്ക്‌   ഉജ്വല ബഹുജനമാർച്ച്‌. സിപിഐ എം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഇരിട്ടി ടൗണിൽനിന്നാരംഭിച്ച മാർച്ച്‌ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. ആദിവാസികളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാൻ എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ച ആനമതിൽ നിർമാണം  വേഗത്തിലാക്കണമെന്ന്‌ അദ്ദേഹം  പറഞ്ഞു.  പദ്ധതിക്ക്‌  സർക്കാർ പണം അനുവദിച്ചിട്ടുണ്ട്‌ . ഇത്‌ മനുഷ്യജീവന്റെ നിലനിൽപ്പിന്റെ വിഷയമാണ്‌. ആദിവാസികളെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും ജയരാജൻ പറഞ്ഞു. ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ മോഹനൻ അധ്യക്ഷനായി. 
 കോരിച്ചൊരിയുന്ന മഴയെ  അവഗണിച്ച്‌   ആറളം ഫാമിൽനിന്നുള്ള ആദിവാസികളുൾപ്പെടെ നിരവധിപേരാണ്‌ മാർച്ചിൽ  അണിനിരന്നത്‌. വൈൽഡ്‌ ലൈഫ്‌ വാർഡൻ ഓഫീസ്‌ പടിക്കൽ മാർച്ച്‌ പൊലീസ്‌ തടഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമൻ സമാപനം ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരൻ, കെ മോഹനൻ, ആറളം ഫാം ലോക്കൽ സെക്രട്ടറി പി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top