25 April Thursday
കൂപ്പണ്‍ വിതരണം നാളെ തുടങ്ങും

ഖാദിയെ കൈവിടില്ല കണ്ണൂർ

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

ഖാദി ഓണം വിപണി മന്ത്രി എം വി ഗോവിന്ദൻ രാമചന്ദ്രൻ കടന്നപ്പള്ളി 
എംഎൽഎക്ക്‌ ഷർട്ട്‌ നൽകി ഉദ്‌ഘാടനം ചെയ്യുന്നു

കണ്ണൂർ

 ‘ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്' ക്യാമ്പയിന്റെ ഭാഗമായുള്ള കൂപ്പൺ വിതരണം തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കോവിഡ് മൂലം പ്രതിസന്ധിയിലായ ഖാദി മേഖലയെ സഹായിക്കുന്നതിനാണ്‌ ക്യാമ്പയിൻ.  സംസ്ഥാന ഖാദി വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഖാദി ഓണം മേളയോട് അനുബന്ധിച്ചാണ് ക്യാമ്പയിൻ.

 ഓണത്തിന് ഖാദി, കൈത്തറി വസ്ത്രങ്ങളും ഉൽപ്പന്നങ്ങളും വാങ്ങുകയും സമ്മാനിക്കുകയും ചെയ്യണമെന്നതാണ് ക്യാമ്പയിന്റെ സന്ദേശം.

 ഖാദി ഉൽപ്പന്നങ്ങൾക്കുള്ള 500, 1000 രൂപയുടെ കൂപ്പൻ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. ജില്ലാതല ഖാദി മേളയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മേളയിൽ 5000 രൂപയുടെ കിറ്റ് 2999 രൂപക്ക്‌ ലഭിക്കും. ബെഡ്ഷീറ്റ്, ഷർട്ട്പീസ്, ചുരിദാർ മെറ്റീരിയൽ, തോർത്ത്, കളർമുണ്ട്, തേൻ എന്നിവ അടങ്ങുന്നതാണ് കിറ്റ്. ഓണക്കാലത്ത് 30 ശതമാനം റിബേറ്റുമുണ്ട്‌. 

 കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ, കലക്ടർ ടി വി സുഭാഷ്, അസി. കലക്ടർ മുഹമ്മദ് ശഫീഖ്, എഡിഎം കെ കെ ദിവാകരൻ, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ ടി സി മാധവൻ നമ്പൂതിരി, പ്രോജക്ട്‌ ഓഫീസർമാരായ ഐ കെ അജിത്കുമാർ, കെ വി രാജേഷ്, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ കെ വി ഫാറൂഖ്, ജൂനിയർ സൂപ്രണ്ട് വിനോദ്കുമാർ, വി ഷിബു, ദീപേഷ് നാരായണൻ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top